മലപ്പുറം: മലപ്പുറം പൊന്മുണ്ടത്ത് മുസ്ലിം ലീഗ് പഞ്ചായത്ത് ഭരണസമിതിക്കെതിരെ കോണ്ഗ്രസ് പദയാത്ര സംഘടിപ്പിച്ചു. ലീഗിന്റേത് ദുര്ഭരണം ആണെന്നാരോപിച്ചാണ് കോണ്ഗ്രസിന്റെ പദയാത്ര. നവപൊന്മുണ്ടം നിര്മ്മിതി യാത്രയെന്ന പേരിലാണ് പദയാത്ര സംഘടിപ്പിച്ചത്. കോണ്ഗ്രസ് മണ്ഡലം കമ്മിറ്റിയാണ് പദയാത്ര നടത്തുന്നത്.
കോണ്ഗ്രസ് - ലീഗ് തര്ക്കം പരിഹരിക്കാനുള്ള നേതൃതല ചര്ച്ചകള് പരാജയപ്പെട്ടതിന് പിന്നാലെയാണ് കോണ്ഗ്രസ് പദയാത്ര. യാത്രയില് നൂറോളം കോണ്ഗ്രസ് പ്രവര്ത്തകര് പങ്കെടുത്തു. വാര്ഡുകള് കേന്ദ്രീകരിച്ചാണ് യാത്ര സംഘടിപ്പിച്ചത്. തദ്ദേശ തെരഞ്ഞെടുപ്പ് മുന്നിര്ത്തി ലീഗിനെതിരെ പ്രാദേശികമായി പ്രതിഷേധം കടുപ്പിക്കാനാണ് പൊന്മുണ്ടം കോണ്ഗ്രസ് മണ്ഡലം കമ്മിറ്റിയുടെ തീരുമാനം.
മുന്നണിയില്ലാതെ മത്സരിച്ച കഴിഞ്ഞ തവണ മുസ്ലിം ലീഗിന് 12 ഉം കോണ്ഗ്രസിന് നാല് അംഗങ്ങളുമാണുള്ളത്. ഇത്തവണയും വെവ്വേറെ മത്സരിക്കാനാണ തീരുമാനം.
Congress: Congress march against Muslim League Panchayat Administrative in Ponmundam