കോണ്‍ഗ്രസ് സീറ്റ് നിഷേധിച്ചു, കൗണ്‍സിലര്‍ രാജിവെച്ചു, ഇനി എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി

എല്‍ഡിഎഫ് സ്ഥാനാര്‍ഥിയായാണ് മല്‍സരിക്കുന്നത്

തൃശൂര്‍: തൃശൂര്‍ കോര്‍പറേഷനിലെ കോണ്‍ഗ്രസ് കൗണ്‍സിലര്‍ നിമ്മി റപ്പായി രാജിവച്ചു. കുരിയച്ചിറ ഡിവിഷന്‍ കൗണ്‍സിലറായിരുന്നു. തദ്ദേശ തെരഞ്ഞെടുപ്പില്‍ കോര്‍പറേഷനിലേക്ക് മല്‍സരിക്കാന്‍ കോണ്‍ഗ്രസ് സീറ്റ് നല്‍കിയിരുന്നില്ല. ഇതിന് പിന്നാലെയാണ് രാജി. പാർട്ടി നീതി കാട്ടിയില്ലെന്ന് നിമ്മി റപ്പായി റിപ്പോർട്ടറിനോട് പറഞ്ഞു. ഒൻപതു വർഷമായി പാർട്ടിയിൽ സജീവമായിട്ട്. സീറ്റ് തരാതിരുന്നത് നീതി കേടാണെന്നും

കോണ്‍ഗ്രസില്‍ നിന്ന് രാജിവെച്ച നിമ്മി എന്‍സിപിയില്‍ ചേരും. ഒല്ലൂര്‍ ഡിവിഷനില്‍ എന്‍ സി പി ടിക്കറ്റില്‍ മല്‍സരിക്കും. നിമ്മി എല്‍ഡിഎഫ് സ്ഥാനാര്‍ഥിയായാണ് മല്‍സരിക്കുന്നത്.

നേരത്തെ തൃശൂര്‍ കോര്‍പ്പറേഷനിലെ എല്‍ഡിഎഫ് കൗണ്‍സിലര്‍ ബിജെപിയില്‍ ചേര്‍ന്നിരുന്നു. നടത്തറ ഡിവിഷന്‍ കൗണ്‍സിലറായ ഷീബാ ബാബുവാണ് ബിജെപിയില്‍ ചേര്‍ന്നത്.

ജനതാദള്‍ സംസ്ഥാന കമ്മിറ്റി അംഗവും കോര്‍പ്പറേഷനിലെ മുന്‍ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍പേഴ്സണുമായിരുന്നു. ബിജെപി ജില്ലാ കമ്മിറ്റി ഓഫീസിലെത്തിയാണ് ഷീബാ ബാബു പാര്‍ട്ടി അംഗത്വം സ്വീകരിച്ചത്. ബിജെപിയില്‍ ചേര്‍ന്ന ഷീബാ ബാബുവിനെ കൃഷ്ണപുരം ഡിവിഷനിലെ എന്‍ഡിഎ സ്ഥാനാര്‍ത്ഥിയായി പ്രഖ്യാപിച്ചു.

അവഗണനയില്‍ മനം മടുത്താണ് മുന്നണി വിട്ടതെന്ന് ഷീബാ ബാബു റിപ്പോര്‍ട്ടറിനോട് പറഞ്ഞു. ഡിവിഷനില്‍ പ്രവര്‍ത്തിക്കാന്‍ കഴിയാത്ത രീതിയില്‍ എല്‍ഡിഎഫ് തന്നെ ഞെരുക്കി. മുന്നണി വിടുമെന്ന് രണ്ടാഴ്ച മുമ്പ് നേതാക്കളെ അറിയിച്ചിരുന്നു. ജനങ്ങളെ സേവിക്കുക മാത്രമാണ് ലക്ഷ്യം. ജനങ്ങള്‍ വീണ്ടും മത്സരിക്കണമെന്ന് തന്നോട് ആവശ്യപ്പെട്ടു. എന്‍ഡിഎ മുന്നണി പിന്തുണ നല്‍കാമെന്ന് ഉറപ്പു നല്‍കിയെന്നും ഷീബാ ബാബു പറഞ്ഞു.

Content Highlights: Congress denied seat, councilor resigns, now LDF candidate

To advertise here,contact us