'കോൺഗ്രസിന് വേണ്ടി വോട്ടുപിടിച്ച ആളെ സ്ഥാനാർത്ഥിയാക്കി'; തൃശൂരിൽ CPIMല്‍ പൊട്ടിത്തെറി; വിമതനെ ഇറക്കി ഒരുവിഭാഗം

പി ഹരിയാണ് പാര്‍ട്ടി നിര്‍ണയിച്ച സ്ഥാനാര്‍ത്ഥി

തൃശൂര്‍: തൃശൂര്‍ കോര്‍പ്പറേഷനിലെ സ്ഥാനാര്‍ത്ഥി നിര്‍ണയത്തെച്ചൊല്ലി സിപിഐഎമ്മില്‍ പൊട്ടിത്തെറി. കോട്ടപ്പുറം ഡിവിഷനില്‍ പാര്‍ട്ടി സ്ഥാനാര്‍ത്ഥിയ്‌ക്കെതിരെ സിപിഐഎമ്മുകാര്‍ സ്ഥാനാര്‍ഥിയെ പ്രഖ്യാപിച്ചു. തൃശൂര്‍ ചക്കാമുക്ക് ബ്രാഞ്ചിലെ ജിതിന്‍ സിപിഐഎം വിമത സ്ഥാനാര്‍ത്ഥിയായി മത്സരിക്കും.

പി ഹരിയാണ് പാര്‍ട്ടി നിര്‍ണയിച്ച സ്ഥാനാര്‍ത്ഥി. കോണ്‍ഗ്രസിന് വേണ്ടി കഴിഞ്ഞ തവണ വോട്ടു പിടിച്ചയാളെ സിപിഐഎം സ്ഥാനാര്‍ഥിയാക്കിയെന്നും പാര്‍ട്ടി നേതാക്കള്‍ സിപിഐഎം പ്രാദേശിക പ്രവര്‍ത്തകരെ അവഗണിച്ചുവെന്നുമാണ് പ്രവര്‍ത്തകരുടെ നിലപാട്. നടപടി വന്നാല്‍ നേരിടുമെന്നും സിപിഐഎം പ്രവര്‍ത്തകര്‍ പറഞ്ഞു. പാട്ടുരായ്ക്കല്‍ ലോക്കല്‍ കമ്മിറ്റി അംഗം ബിജുവിന്റെ നേതൃത്വത്തില്‍ പ്രതിഷേധം സംഘടിപ്പിച്ചു.

Content Highlights: conflict in thrissur cpim due to candidates

To advertise here,contact us