തിരുവനന്തപുരം: തിരുവനന്തപുരം വട്ടിയൂര്ക്കാവില് ദളിത് യുവതിയുടെ വീട് കയറി ആര്എസ്എസ് ആക്രമണം. മലമുകളിലാണ് സംഭവം. ഗര്ഭിണിയായ യുവതിയെയും സഹോദരന്മാരെയും ആര്എസ്എസ് പ്രവര്ത്തകര് ആക്രമിച്ചു. മലമുകള് സ്വദേശികളായ അഞ്ജലി, അജിത്ത്, അഭിജിത്ത് എന്നിവര്ക്ക് പരിക്കേറ്റു.
ലാല്, പ്രവീണ്, അനന്തു യു എസ് എന്നിവര് അടക്കം 20 ഓളം പ്രവര്ത്തകരാണ് വീടുകയറി ആക്രമിച്ചത്. അഞ്ജലിയുടെ വയറ്റില് ആര്എസ്എസ് പ്രവര്ത്തകര് ചവിട്ടി.സഹോദരന്മാരെ ദണ്ഡ ഉപയോഗിച്ച് മുഖത്ത് അടിച്ചു. അഞ്ജലിയേയും സഹോദരങ്ങളെയും ആശുപത്രിയില് പ്രവേശിപ്പിച്ചു.
Content Highlights- Dalit woman and brothers attacked in Vattiyoorkkavu