തിരുവനന്തപുരം: ജില്ലാ പഞ്ചായത്ത് തെരഞ്ഞെടുപ്പില് മത്സരിക്കുന്ന സ്ഥാനാര്ത്ഥികളുടെ രണ്ടാംഘട്ട പട്ടിക പ്രഖ്യാപിച്ച് കോണ്ഗ്രസ്. 13 സ്ഥാനാര്ത്ഥികളുടെ പട്ടികയാണ് കോണ്ഗ്രസ് പുറത്തുവിട്ടത്. നേരത്തെ 12 സ്ഥാനാര്ത്ഥികളുടെ പട്ടിക പുറത്തുവിട്ടിരുന്നു. പോത്തന്കോട് ഡിവിഷനില് ട്രാന്സ്ജെന്ഡര് സ്ഥാനാര്ത്ഥിയെ ഇറക്കി മത്സരം കടുപ്പിക്കാനാണ് കോണ്ഗ്രസിന്റെ നീക്കം. ഇവിടെ അമേയ പ്രസാദ് മത്സരിക്കും.
കെഎസ്യു ജില്ലാ പ്രസിഡന്റ് ഗോപു നയ്യാര് പൂവച്ചല് വാര്ഡില് നിന്നും ഡിസിസി വൈസ് പ്രസിഡന്റും മുന് യൂത്ത് കോണ്ഗ്രസ് ജില്ലാ പ്രസിഡന്റുമായ സുധീര്ഷാ പാലോട് കല്ലറയില് നിന്നും ജനവിധി നേടും. നാവായിക്കുളം ഡിവിഷനില് ആര്എസ്പിയും കണിയാപുരത്ത് മുസ്ലിം ലീഗും മത്സരിക്കും. കെപിസിസി ജനറല് സെക്രട്ടറിയും മുന് ജില്ലാ പഞ്ചായത്ത് പ്രസിഡന്റുമായ അന്സജിത റസ്സല്, കരകുളം പഞ്ചായത്ത് പ്രസിഡന്റ് ഫ്രീഡാ സൈമണ് എന്നിവരാണ് ആദ്യഘട്ട പട്ടികയിലെ പ്രമുഖര്.
വെഞ്ഞാറമ്മൂട്ടില് വെമ്പായം എസ് അനില്കുമാറും ആനാട് തേക്കട അനില്കുമാറും പാലോട് അരുണ്രാജും മത്സരിക്കും. ആര്യനാട് പ്രദീപ് നാരായണനും വെള്ളനാട് എസ് ഇന്ദുലേഖയും മത്സരിക്കും.ഗോപു നെയ്യാര് പൂവച്ചലിലും ആനി പ്രസാദ് ഒറ്റശേഖരമംഗലത്തും മത്സരിക്കും. കുന്നത്തുകാലില് വിനി വി പി മത്സരിക്കും. പാറശാലയില് കൊറ്റാമം വിനോദ്, മലയിന്കീഴില് എം മണികണ്ഠന്, കല്ലമ്പലത്ത് ലിസ നിസ്സാം എന്നിങ്ങനെയാണ് മത്സരരംഗത്തുള്ളത്.
Content Highlights: congress candidates at tvm district panchayat