തിരുവനന്തപുരം: മേയര് ആര്യാ രാജേന്ദ്രന്റെ ഭാവി രാഷ്ട്രീയപ്രവര്ത്തനം കോഴിക്കോട് കേന്ദ്രീകരിക്കുന്നത് പരിഗണനയിലെന്ന് വിവരം. പാര്ട്ടി അനുമതി നല്കിയാല് ആര്യയുടെ താമസവും രാഷ്ട്രീയ പ്രവര്ത്തനവും കോഴിക്കോട്ടേക്ക് മാറ്റുന്നത് സജീവമായി പരിഗണനയിലുണ്ടെന്നാണ് വിവരം.
ജീവിതപങ്കാളിയായ ബാലുശ്ശേരി എംഎല്എ കെ എം സച്ചിന്ദേവ് കോഴിക്കോട്ടും മേയറായ ആര്യ തിരുവനന്തപുരത്തുമാണ്. തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചതോടെ തിരുവനന്തപുരം മേയര് എന്നനിലയില് ആര്യയുടെ ചുമതല അവസാനിച്ചു. തദ്ദേശ തെരഞ്ഞെടുപ്പില് ഇത്തവണ ആര്യ മത്സരരംഗത്തില്ല. ഈ സാഹചര്യം കൂടി കണക്കിലെടുത്താണ് രാഷ്ട്രീയപ്രവര്ത്തനം കോഴിക്കോട്ടേക്ക് മാറ്റാനുള്ള ആലോചന നടക്കുന്നത്. എംഎല്എ എന്ന നിലയില് സച്ചിന് മണ്ഡലത്തില് നിന്നും മാറിനില്ക്കാന് കഴിയാത്ത സാഹചര്യവുമുണ്ട്.
ബാലസംഘം സംസ്ഥാന പ്രസിഡന്റ് ആയിരിക്കെ രാജ്യത്തെ ഏറ്റവും പ്രായം കുറഞ്ഞ മേയറായി തെരഞ്ഞെടുക്കപ്പെട്ടയാളാണ് ആര്യാ രാജേന്ദ്രന്. 21 ാം വയസ്സിലാണ് തലസ്ഥാനത്തെ മേയര് പദവി അലങ്കരിച്ചത്. മുടവന്മുകള് വാര്ഡില് നിന്നായിരുന്നു ആര്യാ രാജേന്ദ്രന് മത്സരിച്ചത്. യുഡിഎഫ് സ്ഥാനാര്ത്ഥി ശ്രീകലയെ 2872 വോട്ടുകള്ക്ക് പരാജയപ്പെടുത്തിയായിരുന്നു ആര്യാ രാജേന്ദ്രന് തെരഞ്ഞെടുക്കപ്പെട്ടത്. 21-ാം വയസിലായിരുന്നു ആര്യ, മേയര് പദവിയിലേക്ക് എത്തിയത്. ഇതോടെ രാജ്യത്തെ തന്നെ ഏറ്റവും പ്രായം കുറഞ്ഞ മേയറായി ആര്യ മാറിയിരുന്നു. മേയറായി തെരഞ്ഞെടുക്കപ്പെട്ടതിന് പിന്നാലെ ആര്യയ്ക്കെതിരെ പല വിമര്ശനങ്ങളും വിവാദങ്ങളും ഉയര്ന്നിരുന്നു. മേയര് സ്ഥാനത്തുള്ള പ്രവര്ത്തനങ്ങളില് അന്താരാഷ്ട്രതലത്തില് അടക്കം ലഭിച്ച അവാര്ഡുകള് ഉയര്ത്തിക്കാട്ടിയായിരുന്നു സിപിഐഎം വിമര്ശനങ്ങളെ നേരിട്ടത്.2022 സെപ്തംബറിലായിരുന്നു സച്ചിന് ദേവുമായുള്ള ആര്യയുടെ വിവാഹം. രണ്ട് വയസ്സുള്ള മകളുണ്ട്.
Content Highlights: Arya Rajendran's future political activities are reportedly being considered for Kozhikode