തിരുവനന്തപുരം: കെപിസിസി നേതൃത്വത്തിനെതിരെ കടുത്ത ആരോപണവുമായി കൊടിക്കുന്നിൽ സുരേഷ് എം പി. തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട സമിതികളിൽ എസ്സി-എസ് ടി വിഭാഗത്തെ അവഗണിച്ചെന്നാണ് കൊടിക്കുന്നിലിന്റെ പരാതി. വിഷയത്തിൽ കേരളത്തിന്റെ ചുമതലയുള്ള എഐസിസി ജനറൽ സെക്രട്ടറി ദീപാദാസ് മുൻഷിക്ക് കൊടിക്കുന്നിൽ സുരേഷ് പരാതി നൽകി.
തെരഞ്ഞെടുപ്പ് സമിതികളിൽ ദളിത്- ആദിവാസി വിഭാഗങ്ങൾക്ക് പരിഗണന നൽകിയിട്ടില്ലെന്ന് പരാതിയിൽ പറയുന്നുണ്ട്. കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫിനോട് ഇക്കാര്യം പറഞ്ഞിട്ടും നടപടിയുണ്ടായില്ല. ഗുരുതര അനീതിയും വിവേചനവുമാണിതെന്നും കൊടിക്കുന്നിൽ സുരേഷ് ആരോപിച്ചു.
Content Highlights: Kodikunnil Suresh makes strong allegations against KPCC