സിപിഐഎം നേതാവ് എ സമ്പത്തിന്‍റെ സഹോദരൻ എ കസ്തൂരി ബിജെപി സ്ഥാനാർത്ഥി

തൈക്കാട് വാർഡിൽ നിന്നാണ് ഹിന്ദു ഐക്യവേദി ജില്ലാ പ്രസിഡന്റായ എ കസ്തൂരി ജനവിധി തേടുന്നത്

തിരുവനന്തപുരം: സിപിഐഎം നേതാവും മുൻ എംപിയുമായ എ സമ്പത്തിന്റെ സഹോദരൻ എ കസ്തൂരി ബിജെപിയുടെ സ്ഥാനാർത്ഥി. തിരുവനന്തപുരം കോർപ്പറേഷനിലേക്കുള്ള രണ്ടാംഘട്ടപട്ടികയിലാണ് എ കസ്തൂരി ഇടം നേടിയത്.

തൈക്കാട് വാർഡിൽ നിന്നാണ് ഹിന്ദു ഐക്യവേദി ജില്ലാ പ്രസിഡന്റായ എ കസ്തൂരി ജനവിധി തേടുന്നത്. സിപിഐഎം നേതാവായിരുന്ന കെ അനിരുദ്ധന്റെ മകൻ കൂടിയാണ് ഇദ്ദേഹം. നിലവിൽ എൽഡിഎഫിന്റെ സിറ്റിങ് വാർഡാണ് തൈക്കാട്.

സിപിഐഎം നേതാവ് കെ അനിരുദ്ധന്റെ മകനും എ സമ്പത്തിന്റെ സഹോദരനും എന്ന വിശേഷണത്തോടെയാണ് കസ്തൂരിയെ ബിജെപി ജില്ലാ പ്രസിഡന്റ് കരമന ജയൻ സ്വാഗതം ചെയ്തത്. ഇക്കഴിഞ്ഞ മാർച്ചിലാണ് എ കസ്തൂരിയെ ഹിന്ദു ഐക്യവേദിയുടെ തിരുവനന്തപുരം ജില്ലാ പ്രസിഡന്റായി തെരഞ്ഞെടുത്തത്.

Content Highlights: CPIM Leader A Sampath's brother Kasthuri is BJP Candidate at Thiruvananthapuram

To advertise here,contact us