'കേരളത്തിലെ അഞ്ച് എംഎല്‍എമാര്‍ എന്‍ഡിഎയിലേക്ക്'; അവകാശവാദവുമായി എച്ച്എഎം

'വരുന്നവരില്‍ ഒരാള്‍ മുന്‍ മന്ത്രിയായ എംഎല്‍എയാണ്'

തിരുവനന്തപുരം: കേരളത്തിലെ അഞ്ച് എംഎല്‍എമാര്‍ ഹിന്ദുസ്ഥാനി അവാം മോര്‍ച്ചയില്‍ ചേരുമെന്ന് എച്ച്്എഎം ദേശീയ ജനറല്‍ സെക്രട്ടറി സുബിഷ് വാസുദേവ് റിപ്പോര്‍ട്ടറിനോട്. സിപിഎമ്മില്‍ നിന്നും കോണ്‍ഗ്രസില്‍ നിന്നും എംഎല്‍എമാര്‍ എത്തും. പാര്‍ട്ടി മാറ്റം സംബന്ധിച്ച് ധാരണയായി.

വരുന്നവരില്‍ ഒരാള്‍ മുന്‍ മന്ത്രിയായ എംഎല്‍എയാണ്. രണ്ട് പ്രധാന പാര്‍ട്ടികള്‍ എച്ച്എഎമ്മില്‍ ലയിക്കും. പ്രഖ്യാപനം ഡിസംബറില്‍ ഉണ്ടാകും. ബിജെപിയില്‍ ചേരാന്‍ ബുദ്ധിമുട്ടുള്ളവര്‍ എച്ച്എഎമ്മില്‍ അംഗത്വമെടുക്കുമെന്നും അദ്ദേഹം പറഞ്ഞു.

കേന്ദ്രമന്ത്രി ജിതന്‍ റാം മഞ്ചി നേതൃത്വം നല്‍കുന്ന പാര്‍ട്ടിയാണ് ഹിന്ദുസ്ഥാനി അവാം മോര്‍ച്ച. ബിഹാര്‍ മുന്‍ മുഖ്യമന്ത്രി കൂടിയാണ് ജിതന്‍ റാം മഞ്ചി. കേരളത്തില്‍ പാര്‍ട്ടി പ്രവര്‍ത്തനം വ്യാപിപ്പിക്കുമെന്ന് ജിതന്‍ റാം മഞ്ചി റിപ്പോര്‍ട്ടറിനോട് പറഞ്ഞു. കേരളത്തിലും കര്‍ണാടകത്തിലും എച്ച്എഎം സ്വാധീന ശക്തിയാകും. കേരളത്തില്‍ ഉടന്‍ കണ്‍വെന്‍ഷനുകള്‍ വിളിച്ചുചേര്‍ക്കും. ബിഹാര്‍ തെരഞ്ഞെടുപ്പിന് ശേഷം പദ്ധതികള്‍ പ്രഖ്യാപിക്കുമെന്നും അദ്ദേഹം പറഞ്ഞു.

160 സീറ്റിൽ എൻഡിഎ വിജയിക്കുമെന്ന് ജിതൻ റാം മഞ്ചി പറഞ്ഞു. ജംഗിൾ രാജിലേക്ക് തിരിച്ചുപോകാൻ ബീഹാർ ജനത ആഗ്രഹിക്കുന്നില്ല. എൻഡിഎ സർക്കാരിന്റെ ക്ഷേമപദ്ധതികൾ വോട്ടായി മാറും. തേജസ്വിയുടേത് വ്യാജ വാഗ്ദാനങ്ങൾ മാത്രമെന്നും അദ്ദേഹം പറഞ്ഞു.

Content Highlights:'Five MLAs from Kerala join NDA'; HAM claims

To advertise here,contact us