കോട്ടയം: കോട്ടയത്തെ എന്ഡിഎയില് പൊട്ടിത്തെറി. ഒറ്റയ്ക്ക് മത്സരിക്കാനൊരുങ്ങുകയാണ് ബിഡിജെഎസ്. പള്ളിക്കത്തോട് പഞ്ചായത്തിലെ സീറ്റ് തര്ക്കമാണ് കാരണം
കഴിഞ്ഞതവണ എന്ഡിഎ വിജയിച്ച പഞ്ചായത്ത് ആണ് പള്ളിക്കത്തോട്. ബിഡിജെഎസ് മെമ്പറുടെ പിന്ബലത്തില് ആയിരുന്നു പഞ്ചായത്ത് ഭരണം. ബിഡിജെഎസിന് പഞ്ചായത്ത് വൈസ് പ്രസിഡണ്ട സ്ഥാനവും ഉണ്ടായിരുന്നു.
കഴിഞ്ഞ തവണ രണ്ട് സീറ്റുകളാണ് ബിഡിജെഎസിന് നല്കിയത്. ഒരു സീറ്റില് വിജയിക്കുകയും ചെയ്തിരുന്നു. ഇത്തവണ സീറ്റുകള് വര്ദ്ധിച്ച സാഹചര്യത്തില് പഞ്ചായത്തില് നാല് സീറ്റുകളും ബ്ലോക്കിലേക്ക് ഒരു സീറ്റുമാണ് ആവശ്യപ്പെട്ടത്. എന്നാല് ഈ സീറ്റുകളിലൊന്നും തങ്ങളോട് ചോദിക്കാതെ ബിജെപി സ്വന്തം നിലക്ക് സ്ഥാനാര്ത്ഥികളെ പ്രഖ്യാപിച്ച് പ്രചരണം ആരംഭിച്ചെന്നാണ് ബിഡിജെഎസിന്റെ പരാതി.
ഇത്തവണ പള്ളിക്കത്തോട് പഞ്ചായത്തില് അഞ്ച് സീറ്റില് ഒറ്റയ്ക്ക് മത്സരിക്കാനാണ് ബിഡിജെഎസ് ആലോചന. സീറ്റ് നല്കാത്ത പഞ്ചായത്തുകളില് എല്ലാം ഒറ്റയ്ക്ക് മത്സരിക്കുമെന്നും ബിഡിജെഎസ് ജില്ലാ പ്രസിഡന്റ് സുരേഷ് ഇട്ടിക്കുന്നേല് റിപ്പോര്ട്ടറിനോട് പറഞ്ഞു.