കോൺഗ്രസ് പഞ്ചായത്ത് പ്രസിഡന്റ് പി സുജാത ബിജെപിയിൽ ചേർന്നു

മത്സരിക്കാന്‍ സീറ്റ് ലഭിക്കാത്തതിലല്ല പാർട്ടി വിട്ടതെന്ന് പി സുജാത

പത്തനംതിട്ട: കോയിപ്രം പഞ്ചായത്ത് പ്രസിഡന്റ് പി സുജാത ബിജെപിയില്‍ ചേര്‍ന്നു. പ്രസിഡന്റ് സ്ഥാനം രാജിവെച്ച ശേഷമാണ് കൂടുമാറ്റം. ബിജെപി ജില്ലാ പ്രസിഡന്റ് വി എ സൂരജ് മാലയിട്ട് സ്വീകരിച്ചു.

നല്ല മനസോടുകൂടിയാണ് കോണ്‍ഗ്രസ് വിട്ടതെന്നും മത്സരിക്കാന്‍ സീറ്റ് കിട്ടാത്തതിനാലല്ല മാറ്റമെന്നും പി സുജാത പറഞ്ഞു. മാറണമെന്ന് തോന്നി, വ്യക്തിപരമായ ഇഷ്ടം കൊണ്ട് തന്നെയാണ് മാറിയതെന്നും സുജാത പറഞ്ഞു.

Content Highlight; Koipram Panchayat President P. Sujatha Joins BJP

To advertise here,contact us