കോഴിക്കോട്: കോര്പ്പറേഷനിലേക്കുള്ള സ്ഥാനാര്ത്ഥി ചര്ച്ചകള് പൂര്ത്തിയാക്കി ബിജെപി. നാളെ ഔദ്യോഗിക പ്രഖ്യാപനമുണ്ടാകും. തര്ക്ക വാര്ഡുകള് ആര്എസ്എസിന്റെ തീരുമാനത്തിന് വിട്ടിരിക്കുകയാണ്. ചക്കോരത്ത് കുളം, ചേവരമ്പലം, കോട്ടൂളി, ചാലപ്പുറം, മൂന്നാലിങ്കല് വാര്ഡുകളിലാണ് തര്ക്കം.
ചാലപ്പുറത്ത് ജില്ലാ പ്രസിഡന്റ് പ്രകാശ് ബാബുവാണ് പരിഗണനയില്. ജില്ലാ പ്രസിഡന്റിന് മത്സരിക്കാന് പ്രത്യേക അനുമതി നല്കും. മഹിള മോര്ച്ച സംസ്ഥാന അധ്യക്ഷ നവ്യഹരിദാസ് കാരപറമ്പ് മത്സരിക്കുമെന്നാണ് വിവരം.
അതേസമയം തദ്ദേശ തെരഞ്ഞെടുപ്പില് മത്സരിക്കാനില്ലെന്നാണ് ബിജെപി സംസ്ഥാന വൈസ് പ്രസിഡന്റ് സി കൃഷ്ണകുമാറിന്റെ തീരുമാനം. താന് മത്സരരംഗത്തില്ല എന്നത് പാര്ട്ടിയുടെ സംസ്ഥാന അധ്യക്ഷനെയും ജില്ലാ അധ്യക്ഷനെയും അറിയിച്ചിട്ടുണ്ട്. നിര്ബന്ധിച്ചാലും മത്സരിക്കില്ല. അത് കൃത്യമായി പറഞ്ഞതാണ്. പാലക്കാട് ബിജെപിക്ക് ഒരുപാട് ചുറുചുറുക്കുള്ള ചെറുപ്പക്കാരുണ്ട്. പുതിയ തലമുറയുണ്ട്. അവരെല്ലാം വരട്ടെയെന്ന് സി കൃഷ്ണകുമാര് പറഞ്ഞു.
Content Highlights: BJP will announce their Candidates in Kozhikode Corporation