കേരളത്തിൽനിന്നുള്ള അന്തർസംസ്ഥാന ബസുകൾ സമരത്തിലേക്ക്; നാളെ മുതൽ സർവീസ് നിർത്തിവെക്കും

കേരളത്തിൽനിന്ന് ബെംഗളൂരുവിലേക്കും ചെന്നൈയിലേക്കുമടക്കം സർവീസ് നടത്തുന്ന സ്ലീപർ, സെമി സ്ലീപർ ലക്ഷ്വറി ബസുകളാണ് സർവീസ് നിർത്തിവെക്കുന്നത്

കൊച്ചി: കേരളത്തില്‍നിന്നുള്ള അന്തർസംസ്ഥാന ടൂറിസ്റ്റ് ബസുകൾ സമരത്തിലേക്ക്. നാളെ മുതൽ ബസുകൾ സർവീസ് നിർത്തിവെക്കും. തമിഴ്‌നാട്, കർണാടക സംസ്ഥാനങ്ങളിലെ അന്യായ നികുതിയിലും പിഴയിലും പ്രതിഷേധിച്ചാണ് സമരം. നാളെ വൈകുന്നേരം 6 മണി മുതൽ സർവീസ് നിർത്തിവെക്കുമെന്ന് ലക്ഷ്വറി ബസ് ഓണഴ്‌സ് അസോസിയേഷൻ അറിയിച്ചു.

കേരളത്തിൽനിന്ന് ബെംഗളൂരുവിലേക്കും ചെന്നൈയിലേക്കുമടക്കം സർവീസ് നടത്തുന്ന സ്ലീപർ, സെമി സ്ലീപർ ലക്ഷ്വറി ബസുകളാണ് സർവീസ് നിർത്തിവെക്കുന്നത്. അഖിലേന്ത്യ പെർമിറ്റ് ഉണ്ടായിട്ടും തമിഴ്‌നാട്ടിലും കർണാടകയിലുമടക്കം അന്യായമായി നികുതി ചുമത്തുകയും വാഹനം പിടിച്ചെടുത്ത് പിഴ ഈടാക്കുകയാണെന്നും ലക്ഷ്വറി ബസ് ഓണേഴ്‌സ് അസോസിയേഷൻ ആരോപിച്ചു.

Content Highlights: Interstate tourist buses in Kerala go on strike

To advertise here,contact us