തിരുവനന്തപുരം: കേരള സര്വകലാശാല മുന് വൈസ് ചാന്സിലര് ഡോ. വി പി മഹാദേവന് പിള്ള(67) അന്തരിച്ചു. അർബുദത്തെ തുടർന്ന് ദീർഘനാളുകളായി ചികിത്സയിൽ കഴിയുകയായിരുന്നു. കൊച്ചിയിലെ അമൃത ആശുപത്രിയില് ഇന്ന് രാവിലെ 8.30നായിരുന്നു അന്ത്യം. പത്തനംതിട്ടയിലെ മലയാപ്പുഴ സ്വദേശിയാണ് വി പി മഹാദേവന്. തിരുവനന്തപുരം ഉള്ളൂരിലായിരുന്നു സ്ഥിരതാമസം. ചൊവ്വാഴ്ച്ച തിരുവനന്തപുരത്ത് ഭൗതികദേഹം സംസ്കരിക്കും.
2018 മുതല് 2022 വരെ കേരള യൂണിവേഴ്സിറ്റി വിസിയായിരുന്നു ഡോ. വി പി മഹാദേവൻ പിള്ള. കേരള യൂണിവേഴ്സിറ്റിയെ NAA CA ++ന്റെ മികച്ച നേട്ടത്തിലേക്ക് നയിച്ചതും മഹാദേവന് പിള്ള വിസി ആയിരിക്കുമ്പോളാണ്. കേരള യൂണിവേഴ്സിറ്റി കാര്യവട്ടം ക്യാമ്പസില് ഒപ്റ്റോ ഇലക്ട്രോണിക്സ് വിഭാഗം അസോസിയേറ്റ് പ്രൊഫസര്, പ്രൊഫസര്, വകുപ്പ് മേധാവി തുടങ്ങിയ പദവികളും അദ്ദേഹം വഹിച്ചിട്ടുണ്ട്.
Content Highlight; Former Kerala University VC V.P. Mahadevan Pillai passes away