തിരുവനന്തപുരം: ധനമന്ത്രി കെ എന് ബാലഗോപാലന് സഞ്ചരിച്ചിരുന്ന വാഹനത്തില് ഇടിച്ച കാറിന്റെ ഡ്രൈവര് മദ്യപിച്ചിരുന്നതായി പൊലീസ്. സംഭവത്തില് പത്തനംതിട്ട ഇലന്തൂര് സ്വദേശിയായ മാത്യു തോമസി(45)നെ പോലീസ് കസ്റ്റഡിയില് എടുത്തു. വൈദ്യപരിശോധനയിലാണ് ഇയാള് മദ്യപിച്ചിരുന്നതായി കണ്ടെത്തിയത്. റ്റാറ്റാ നെക്സോണ് ഇവി വാഹനമാണ് മന്ത്രിയുടെ വാഹനത്തില് ഇടിച്ചത്.
ഇന്നലെയായിരുന്നു കെ എന് ബാലഗോപാല് സഞ്ചരിച്ച വാഹനം അപകടത്തില്പ്പെട്ടത്. തിരുവനന്തപുരം വാമനപുരത്ത് വച്ചായിരുന്നു സംഭവം. മന്ത്രി പരിക്കുകളില്ലാതെ രക്ഷപ്പെട്ടു. അപകടത്തിന് ശേഷം പിന്നിലുണ്ടായിരുന്ന ജി സ്റ്റീഫന് എംഎല്എയുടെ കാറിലാണ് മന്ത്രി തിരുവനന്തപുരത്തേക്ക് തിരിച്ചെത്തിയത്.
Content Highlight; Finance Minister KN Balagopalan's accident; Police say the driver of the car was drunk