കൊല്ലം: തദ്ദേശ തെരഞ്ഞെടുപ്പില് കൊല്ലം കോര്പ്പറേഷന് പിടിക്കാന് യുവനിരയെയിറക്കി കോണ്ഗ്രസ്. 21 വയസുള്ള രണ്ട് വനിതകളടക്കം ഒമ്പത് സ്ഥാനാര്ത്ഥികളടങ്ങുന്ന രണ്ടാം ഘട്ട സ്ഥാനാര്ത്ഥി പട്ടിക കോണ്ഗ്രസ് പ്രഖ്യാപിച്ചു. കോണ്ഗ്രസ് നേതാവ് വി എസ് ശിവകുമാറാണ് സ്ഥാനാര്ത്ഥികളെ പ്രഖ്യാപിച്ചത്.
നിയമവിദ്യാര്ത്ഥികളായ ജയലക്ഷ്മി മുണ്ടയ്ക്കല് ഡിവിഷനിലും ആര്ച്ച വള്ളിക്കീഴിലും മത്സരിക്കും. ഇരുവരും കെഎസ്യുവിന്റെ കോളേജ് യൂണിയന് ഭാരവാഹികളാണ്. ഇതുവരെ ആകെ 22 സ്ഥാനാര്ത്ഥികളെയാണ് കൊല്ലം കോര്പ്പറേഷനിലേക്ക് കോണ്ഗ്രസ് പ്രഖ്യാപിച്ചത്.
മേയര് സ്ഥാനാര്ത്ഥി അടക്കം 13 പേരുടെ ആദ്യഘട്ട സ്ഥാനാര്ത്ഥി പട്ടിക കോണ്ഗ്രസ് നേരത്തെ പുറത്തിറക്കിയിരുന്നു. അതേസമയം എല്ഡിഎഫിന്റെ സ്ഥാനാര്ത്ഥി ചര്ച്ചകള് തുടരുകയാണ്. തെരഞ്ഞെടുപ്പ് പ്രഖ്യാപനത്തിന് പിന്നാലെ പട്ടിക പുറത്തിറക്കും.
Content Highlights: Congress announce second candidate list in Kollam Corporation