കോഴിക്കോട്: നിയമ വിദ്യാര്ത്ഥി അബു അരീക്കോടിന്റെ മരണത്തിൽ അസ്വാഭാവിക മരണത്തിന് കേസെടുത്ത് പൊലീസ്. കോടഞ്ചേരി പൊലീസാണ് കേസെടുത്ത് അന്വേഷണം ആരംഭിച്ചത്. ഇന്നലെയായിരുന്നു വിദ്യാര്ത്ഥിയെ താമസസ്ഥലത്ത് മരിച്ച നിലയില് കണ്ടെത്തിയത്. ലോണ് ആപ്പ് തട്ടിപ്പാണ് മരണത്തിലേക്ക് നയിച്ചതെന്ന ആരോപണം ഉയര്ന്നിരുന്നു. ഇടത് സൈബര് ഇടങ്ങളില് സജീവ സാന്നിധ്യമായിരുന്നു അബു അരീക്കോട്. വി സി അബൂബക്കര്, അബു അരീക്കോട് എന്ന പേരിലായിരുന്നു സമൂഹ മാധ്യമങ്ങളില് ഇടപെട്ടിരുന്നത്.
കോഴിക്കോട് താമരശ്ശേരി മര്കസ് ലോ കോളേജ് വിദ്യാര്ത്ഥിയായിരുന്നു അബു അരീക്കോട്. സിപിഐഎം സൈബറിടങ്ങളിലെ സജീവ സാന്നിധ്യമായ അബുവിന്റെ വേര്പാടില് മുന് മന്ത്രി ടി പി രാമകൃഷ്ണനടക്കം നിരവധി പേരാണ് അനുശോചനം രേഖപ്പെടുത്തിയത്. അരീക്കോട് പൂങ്കുടി സ്വദേശി നെല്ലികുന്ന് വീട്ടില് അബ്ദുള് കരീം, വഹബി ദമ്പതികളുടെ മകനാണ് അബു.
Content Highlight; Abu Areekode found dead; Police register case of unnatural death