കോഴിക്കോട്: താമരശ്ശേരിയിൽ എക്സൈസ് സംഘത്തിന്റെ പരിശോധനയ്ക്കിടെ മെത്താംഫെറ്റമിൻ വിഴുങ്ങിയ യുവാവിനെ കോഴിക്കോട് മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചു. തലയാട് കണലാട് വാളക്കണ്ടിയിൽ റഫ്സിൻ (26)നെയാണ് എക്സൈസ് പിടികൂടിയത്.
രഹസ്യവിവരത്തെ തുടർന്ന് താമരശ്ശേരി എക്സൈസ് സംഘം വീട്ടിൽ പരിശോധന നടത്തിയപ്പോൾ യുവാവ് മെത്താംഫെറ്റമിൻ വിഴുങ്ങുകയായിരുന്നു. താമരശ്ശേരി താലൂക്ക് ആശുപത്രിയിൽ പ്രാഥമിക ചികിത്സ നൽകിയ ശേഷമാണ് യുവാവിനെ കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റിയത്. ഇയാളുടെ കൈയിൻ നിന്നും 0.544 ഗ്രാം മെത്താംഫെറ്റമിൻ പിടികൂടി. 0.20 ഗ്രാം മെത്താംഫെറ്റമിൻ ഇയാൾ വിഴുങ്ങിയതായാണ് പ്രാഥമിക നിഗമനം.
Content Highlights : youth swallowed drug during an inspection by the excise team