തിരുവനന്തപുരം: കോവളത്ത് വിദേശ വനിതയ്ക്ക് തെരുവ് നായയുടെ കടിയേറ്റു. റഷ്യക്കാരിയായ പൗളിയെയാണ് തെരുവുനായ ആക്രമിച്ചത്. വൈകുന്നേരം ആറരയോടെയായിരുന്നു സംഭവം. പൗളിയുടെ കാലിനാണ് കടിയേറ്റത്. ഇവരെ ജനറൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
Content Highlights: Foreign woman bitten by stray dog in Kovalam