കെപിസിസി ഭാരവാഹികൾക്ക് ചുമതല വീതിച്ചു നൽകി, സംഘടനാ ചുമതല നെയ്യാറ്റിൻകര സനലിന്, ഉത്തരമേഖല ഷാഫി പറമ്പിലിന്

വർക്കിംഗ് പ്രസിഡണ്ടുമാർക്ക് മേഖല തിരിച്ച് ചുമതല

തിരുവനന്തപുരം: കെപിസിസി ഭാരവാഹികൾക്ക് ചുമതലകൾ വീതിച്ചു നൽകി. മുൻ ഡിസിസി അധ്യക്ഷനായ നെയ്യാറ്റിൻകര സനലിനാണ് കെപിസിസിയുടെ സംഘടനാ ചുമതല. മുൻ എംഎൽഎ എം എ വാഹിദിനാണ് കെപിസിസി ഓഫീസിന്റെ ചുമതല നൽകിയിട്ടുള്ളത്. കെപിസിസി നേതൃയോഗത്തിലാണ് ചുമതലകൾ നൽകാൻ തീരുമാനിച്ചത്.

വർക്കിംഗ് പ്രസിഡണ്ടുമാർക്ക് മേഖല തിരിച്ചാണ് ചുമതല നൽകിയിട്ടുള്ളത്. ദക്ഷിണ മേഖലയുടെ ചുമതല പി സി വിഷ്ണുനാഥ് എംഎൽഎക്കാണ്. തിരുവനന്തപുരം, കൊല്ലം പത്തനംതിട്ട, ആലപ്പുഴ, കോട്ടയം ജില്ലകളുടെ ചുമതലയാണ് ഇതിൽ ഉൾപ്പെടുക. എ പി അനിൽകുമാർ എംഎൽഎയ്ക്കാണ് മധ്യമേഖലയുടെ ചുമതല. ഇടുക്കി, എറണാകുളം പാലക്കാട്, തൃശൂർ, മലപ്പുറം ജില്ലകളുടെ ചുമതലയാണ് അദ്ദേഹത്തിനുണ്ടാവുക.

ഉത്തരമേഖലയുടെ ചുമതലയാണ് ഷാഫി പറമ്പില്‍ എംപിക്ക് നൽകിയിട്ടുള്ളത്. കോഴിക്കോട്, കണ്ണൂർ, വയനാട്, കാസർകോഡ് എന്നീ ജില്ലകളുടെ ചുതലയാകും ഷാഫി വഹിക്കുക.

Content Highlights : KPCC office bearers were given responsibilities

To advertise here,contact us