തൃശൂര്: ചാലക്കുടി നഗരസഭ കൗണ്സിലര് യുഡിഎഫില് ചേര്ന്നു. സ്വതന്ത്ര കൗണ്സിലറായിരുന്ന ടി ഡി എലിസബത്താണ് യുഡിഎഫില് ചേര്ന്നതായി വാര്ത്താ സമ്മേളനത്തിലൂടെ അറിയിച്ചത്. 20-ാം വാര്ഡായ ഹൗസിംഗ് ബോര്ഡ് കോളനിയെയാണ് എലിസബത്ത് പ്രതിനിധാനം ചെയ്തിരുന്നത്.
ഇതോടെ 36-അംഗ കൗണ്സിലില് യുഡിഎഫ് അംഗസംഖ്യ 29 ആയി ഉയര്ന്നു. നേരത്തെയും രണ്ടുപേര് കോണ്ഗ്രസില് ചേര്ന്നിരുന്നു. സ്വതന്ത്രയായി വിജയിച്ച റോസി ലാസര്, ബിജെപി സ്വതന്ത്രന് വത്സന് ചമ്പക്കര എന്നിവര് നേരത്തെ കോണ്ഗ്രസില് ചേര്ന്നിരുന്നു.
അതേസമയം, ആലപ്പുഴ ചെന്നിത്തലയില് തൃപ്പെരുന്തുറ ഗ്രാമ പഞ്ചായത്ത് അംഗവും ദളിത് കോണ്ഗ്രസ് മുന് സംസ്ഥാന വൈസ് പ്രസിഡന്റുമായ ഷിബു കിളിയമ്മന്തറയില് കോണ്ഗ്രസ് അംഗത്വം രാജിവച്ചു. ഡിസിസി പ്രസിഡന്റ് ബാബു പ്രസാദിന് രാജിക്കത്ത് കൈമാറി.
ചെന്നിത്തലയിലെ കോണ്ഗ്രസ് വഞ്ചിച്ചെന്നും കരാര് പ്രകാരമുള്ള വൈസ് പ്രസിഡന്റ് സ്ഥാനം നല്കിയില്ലെന്നും ആരോപിച്ചായിരുന്നു ഷിബു കിളിയമ്മന്തറയുടെ രാജി. വരുന്ന തദ്ദേശ തെരഞ്ഞെടുപ്പില് സ്വതന്ത്രനായി മത്സരിക്കാനാണ് തീരുമാനമെന്ന് വാര്ത്താസമ്മേളനത്തില് ഷിബു വ്യക്തമാക്കി.
Content Highlights: Chalakudy Municipality Councilor joins UDF