എം ജെ ഡിക്‌സണ്‍ ഇനി സിപിഐഎമ്മിനൊപ്പം

ഇന്ന് തിരുവനന്തപുരത്ത് കോണ്‍ഗ്രസ് വിട്ട് ഐഎന്‍ടിയുസി സംസ്ഥാന സെക്രട്ടറിയും പഞ്ചായത്ത് അംഗവുമായ യു എസ് സാബു സിപിഐഎമ്മില്‍ ചേര്‍ന്നിരുന്നു.

കൊച്ചി: തൃക്കാക്കര നഗരസഭയിലെ സിപിഐ കൗണ്‍സിലറായിരുന്ന എം ജെ ഡിക്‌സണ്‍ ഇനി സിപിഐഎമ്മിനൊപ്പം. പാര്‍ട്ടി അംഗത്വവും കൗണ്‍സിലര്‍ സ്ഥാനവും രാജിവെച്ച ശേഷമാണ് ഡിക്‌സണ്‍ സിപിഐഎമ്മിന്റെ ഭാഗമായത്.

ഇനി സിപിഐഎമ്മിനൊപ്പമായിരിക്കും പ്രവര്‍ത്തിക്കുകയെന്ന് ഡിക്‌സണ്‍ പറഞ്ഞു. തുടര്‍ന്ന് ഡിക്‌സണിന് സിപിഐഎം പ്രവര്‍ത്തകര്‍ സ്വീകരണം നല്‍കി. ഇതോടെ നഗരസഭയില്‍ ഇനി സിപിഐഎമ്മിന് ഒരു അംഗം മാത്രമാണുള്ളത്.

ഇന്ന് തിരുവനന്തപുരത്ത് കോണ്‍ഗ്രസ് വിട്ട് ഐഎന്‍ടിയുസി സംസ്ഥാന സെക്രട്ടറിയും പഞ്ചായത്ത് അംഗവുമായ യു എസ് സാബു സിപിഐഎമ്മില്‍ ചേര്‍ന്നിരുന്നു. സിപിഐഎം ജില്ലാ സെക്രട്ടറി വി ജോയ് പതാക നല്‍കി സ്വീകരിച്ചു.

വാമനപുരം പഞ്ചായത്തംഗമായിരുന്നു യു എസ് സാബു. പഞ്ചായത്ത് മെമ്പര്‍ സ്ഥാനം അടക്കം എല്ലാ സ്ഥാനങ്ങളും രാജിവെച്ചതായി സാബു പറഞ്ഞു. കോണ്‍ഗ്രസുമായി സഹകരിക്കാന്‍ കഴിയാത്ത സ്ഥിതിയാണുള്ളതെന്നും അദ്ദേഹം പറഞ്ഞു. സംസ്ഥാന സര്‍ക്കാരിന്റെ വികസന പ്രവര്‍ത്തനങ്ങളും ക്ഷേമ പെന്‍ഷന്‍ വര്‍ദ്ധിപ്പിച്ചത് അടക്കം സ്വീകരിച്ച നടപടികളും സ്വാധീനിച്ചതായി പാര്‍ട്ടി അംഗത്വം സ്വീകരിച്ച ശേഷം സാബു പ്രതികരിച്ചു.

To advertise here,contact us