വാമനപുരത്ത് സിപിഐഎം ബ്ലോക്ക് പഞ്ചായത്തംഗം റിയാസ് കോണ്‍ഗ്രസില്‍

കോണ്‍ഗ്രസില്‍ ചേര്‍ന്ന റിയാസിനെ ഡിസിസി അദ്ധ്യക്ഷന്‍ എന്‍ ശക്തന്‍ സ്വാഗതം ചെയ്തു.

വാമനപുരത്ത് സിപിഐഎം ബ്ലോക്ക് പഞ്ചായത്തംഗം റിയാസ് കോണ്‍ഗ്രസില്‍

തിരുവനന്തപുരം: വാമനപുരത്ത് സിപിഐഎം നേതാവ് കോണ്‍ഗ്രസില്‍ ചേര്‍ന്നു. സിപിഐഎം ലോക്കല്‍ കമ്മിറ്റി അംഗം റിയാസ് എ ആണ് കോണ്‍ഗ്രസില്‍ ചേര്‍ന്നത്. വാമനപുരം ബ്ലോക്ക് പഞ്ചായത്ത് ഇടിഞ്ഞാര്‍ ഡിവിഷന്‍ അംഗമാണ് റിയാസ്. കോണ്‍ഗ്രസില്‍ ചേര്‍ന്ന റിയാസിനെ ഡിസിസി അദ്ധ്യക്ഷന്‍ എന്‍ ശക്തന്‍ സ്വാഗതം ചെയ്തു.

കെപിസിസി ഭാരവാഹികളായ പാലോട് രവി, ശരത്ചന്ദ്ര പ്രസാദ്, എംഎം ഹസ്സന്‍, യുഡിഎഫ് തിരുവനന്തപുരം ജില്ലാ ചെയര്‍മാന്‍ അഡ്വ പി.കെ. വേണുഗോപാല്‍ എന്നിവര്‍ ചേര്‍ന്ന് റിയാസിന്റെ നേതൃത്വത്തിലുള്ള പ്രവര്‍ത്തകരെ കോണ്‍ഗ്രസിലേക്ക് സ്വീകരിച്ചു.

നേരത്തെ വാമനപുരം പഞ്ചായത്ത് അംഗമായ യുഎസ് സാബു കോണ്‍ഗ്രസ് വിട്ട് സിപിഐഎമ്മില്‍ ചേര്‍ന്നിരുന്നു. ഐഎന്‍ടിയുസി സംസ്ഥാന സെക്രട്ടറി കൂടിയായിരുന്ന യുഎസ് സാബു സിപിഐഎമ്മില്‍ എത്തിയതിന് തൊട്ടുപിന്നാലെയാണ് റിയാസിനെ കോണ്‍ഗ്രസിലെത്തിച്ചത്.

Content Highlights: CPI(M) block panchayat member Riyas joins Congress in Vamanapuram

To advertise here,contact us