ബിവറേജിൽ ലോഡുമായെത്തിയ ലോറിയിൽ നിന്ന് ബിയർ ബോട്ടിലുകൾ മോഷ്ടിച്ച് കുടിച്ചു; രണ്ടുപേർ പിടിയിൽ

തിരുവനന്തപുരം ആറ്റിങ്ങലിലാണ് സംഭവം

തിരുവനന്തപുരം: ബിവറേജിലേക്ക് ബിയറുമായി വന്ന ലോറിയിൽ മോഷണം. ബിയർ ബോട്ടിലുകൾ മോഷ്ടിച്ചെടുത്ത് കുടിച്ച രണ്ടുപേരെ പൊലീസ് പിടികൂടി. തിരുവനന്തപുരം ആറ്റിങ്ങലിലാണ് സംഭവം. ആയിരം ബോട്ടിലുകൾ അടങ്ങിയ ലോഡിൽ നിന്ന് 33 കുപ്പികളാണ് മോഷ്ടിച്ചത്. വട്ടിയൂർക്കാവ് നെട്ടയം സ്വദേശി സുരേഷ്, തിരുനെൽവേലി സ്വദേശി മണി എന്നിവരാണ് പിടിയിലായത്. ബിവറേജസ് വെയർഹൗസിന് സമീപം നിർത്തിയിരുന്ന ലോറിയിൽ നിന്നായിരുന്നു മോഷണം. അറസ്റ്റ് ചെയ്ത പ്രതികളെ ആറ്റിങ്ങൽ കോടതിയിൽ ഹാജരാക്കി.

Content Highlights: Police arrest two men for stealing beer bottles from a lorry

To advertise here,contact us