തിരുവനന്തപുരം: തിരുവനന്തപുരം കോര്പ്പറേഷനില് പോരാട്ടം കടുപ്പിക്കാനുറച്ച് കോണ്ഗ്രസ്. കെ എസ് ശബരിനാഥന്റെ സ്ഥാനാര്ത്ഥിത്വമടങ്ങിയ ഒന്നാം പട്ടികയ്ക്ക് ശേഷം ഇന്ന് രണ്ടാംഘട്ട സ്ഥാനാര്ത്ഥി പട്ടിക കോണ്ഗ്രസ് പ്രഖ്യാപിച്ചു.
തെരഞ്ഞെടുപ്പ് പ്രഖ്യാപനത്തിനും മുന്നേയാണ് സ്ഥാനാര്ഥി പട്ടിക കോണ്ഗ്രസ് പ്രഖ്യാപിക്കുന്നത്. യൂത്ത് കോണ്ഗ്രസ് ജില്ലാ അദ്ധ്യക്ഷന് നേമം ഷജീര് ഉള്പ്പെടെ 15 പേരുടെ പേരുകളാണ് പ്രഖ്യാപിച്ചിരിക്കുന്നത്. നേമം വാര്ഡിലാണ് ഷജീര് ജനവിധി തേടുന്നത്.
സൈനിക സ്കൂള്- ജി രവീന്ദ്രന്നായര്, ഞാണ്ടൂര്കോണം-പി ആര് പ്രദീപ്, ചെമ്പഴന്തി-കെ ശൈലജ, മണ്ണന്തല-വനജ രാജേന്ദ്രബാബു, തുരുത്തുമൂല-മണ്ണാമൂല രാജേഷ്, വലിയവിള-വി മോഹന് തമ്പി, മേലാംകോട് ജി പത്മകുമാര്, കാലടി-ശ്രുതി എസ്, കരുമം- ഹേമ സി എസ്, വെള്ളാര്- ഐ രഞ്ജിനി, കളിപ്പാന്കുളം- രേഷ്മ യു എസ്, കമലേശ്വരം- എ ബിനുകുമാര്, ചെറുവയ്ക്കല്- കെ എസ് ജയകുമാരന്, അലത്തറ- വി ജി പ്രവീണ സുനില് എന്നിവരുടെ പേരുകളാണ് രണ്ടാം പട്ടികയില് ഇടം നേടിയത്.
ആദ്യഘട്ടത്തില് 48 പേരുകള് പ്രഖ്യാപിച്ചിരുന്നു. ബാക്കിയുള്ള 23 ഡിവിഷനുകളിലെ സ്ഥാനാര്ത്ഥികളെ മറ്റന്നാള് പ്രഖ്യാപിക്കും.
Content Highlights: Thiruvananthapuram Corporation; Congress announces second phase candidate list