ട്വന്റി 20യ്ക്ക് തേങ്ങ, ഫുട്ബോള്‍ ആര്‍എംപിക്ക്:തദ്ദേശ തെരഞ്ഞെടുപ്പിൽ പാർട്ടികളുടെ ചിഹ്നങ്ങൾ ഇങ്ങനെ

ബിഡിജെഎസിന് മണ്‍പാത്രം, സിപി ഐ (എംഎല്‍) റെഡ് സ്റ്റാര്‍ മണിയും ഓള്‍ ഇന്ത്യ ഫോര്‍വേര്‍ഡ് ബ്ലോക്കിന് സിംഹവുമാണ് തെരഞ്ഞെടുപ്പ് കമ്മീഷന്‍ അനുവദിച്ച ചിഹ്നങ്ങള്‍

തിരുവനന്തപുരം: തദ്ദേശ തെരഞ്ഞെടുപ്പില്‍ രാഷ്ട്രീയ പാര്‍ട്ടികള്‍ക്ക് ചിഹ്നം അനുവദിച്ചു. എഐഎഡിഎംകെയ്ക്ക് തൊപ്പി ചിഹ്നമാണ് തെരഞ്ഞെടുപ്പ് കമ്മീഷന്‍ അനുവദിച്ചത്. തൃണമൂല്‍ കോണ്‍ഗ്രസിന് പൂക്കളും പുല്ലും ചിഹ്നം അനുവദിച്ചു. ബിഡിജെഎസിന് മണ്‍പാത്രം, സിപി ഐ (എംഎല്‍) റെഡ് സ്റ്റാര്‍ മണിയും ഓള്‍ ഇന്ത്യ ഫോര്‍വേര്‍ഡ് ബ്ലോക്കിന് സിംഹവുമാണ് തെരഞ്ഞെടുപ്പ് കമ്മീഷന്‍ അനുവദിച്ച ചിഹ്നങ്ങള്‍. ഡിഎംകെയ്ക്ക് ഉദയസൂര്യനും ഐഎന്‍എല്ലിന് ത്രാസും ജനതാദള്‍ (യു)വിന് അമ്പും ചിഹ്നങ്ങളാണ് അനുവദിച്ചത്.

ജനാധിപത്യ കേരളാ കോണ്‍ഗ്രസിന് സ്‌കൂട്ടറാണ് അനുവദിച്ച ചിഹ്നം. കേരളാ കോണ്‍ഗ്രസ് (ജേക്കബ്) വിഭാഗത്തിന് ബാറ്ററി ടോര്‍ച്ചും എല്‍ജെപിയ്ക്ക് ബംഗ്ലാവും മാര്‍ക്‌സിസ്റ്റ് കമ്മ്യൂണിസ്റ്റ് പാര്‍ട്ടി ഓഫ് ഇന്ത്യ യുണൈറ്റഡിന് ഫ്‌ലാഗ്, നാഷണല്‍ സെക്യുലര്‍ കോണ്‍ഫറന്‍സിന് ഗ്ലാസ് ടംബ്ലര്‍, നാഷണലിസ്റ്റ് കോണ്‍ഗ്രസ് പാര്‍ട്ടിക്ക് ക്ലോക്ക്, നാഷണലിസ്റ്റ് കോണ്‍ഗ്രസ് പാര്‍ട്ടി ശരത് പവാര്‍ വിഭാഗതതിന് ടര്‍ഹയൂതുന്ന പുരുഷന്‍, പിഡിപിയ്ക്ക് ബോട്ട് എന്നിങ്ങനെയാണ് തെരഞ്ഞെടുപ്പ് കമ്മീഷൻ അനുവദിച്ച ചിഹ്നങ്ങൾ.

രാഷ്ട്രീയ ജനതാദളിന് റാന്തല്‍ വിളക്ക്, രാഷ്ട്രീയ ലോക് ദള്‍ പാര്‍ട്ടിക്ക് കൈപ്പമ്പ്, രാഷ്ട്രീയ ലോക് സമതാ പാര്‍ട്ടിക്ക് സീലിംഗ് ഫാന്‍, റവല്യൂഷണറി മാര്‍ക്‌സിസ്റ്റ് പാര്‍ട്ടിക്ക് ഫുട്‌ബോള്‍, എസ്പിയ്ക്ക് സൈക്കിള്‍, ശിവസേന (എസ്എസ്)ന് വില്ലും അമ്പും, എസ്ഡിപിഐയ്ക്ക് കണ്ണട, ട്വന്റി 20 പാര്‍ട്ടിക്ക് മാങ്ങ, വെല്‍ഫെയര്‍ പാര്‍ട്ടിക്ക് ഗ്യാസ് സിലിണ്ടര്‍ എന്നിങ്ങനെയാണ് തെരഞ്ഞെടുപ്പ് കമ്മീഷന്‍ അനുവദിച്ച ചിഹ്നങ്ങള്‍.

Content Highlights: Coconut for Twenty20, gas cylinder for Welfare Party: symbols for parties in local elections

To advertise here,contact us