പേരാമ്പ്ര സംഘർഷം; ഷാഫി പറമ്പിലിന് മർദനമേറ്റ സംഭവത്തിൽ റിപ്പോർട്ട് തേടി ലോക്സഭ സെക്രട്ടറിയേറ്റ്

സംഭവത്തില്‍ 15ദിവസത്തിനകം റിപ്പോര്‍ട്ട് നല്‍കാനാണ് ആഭ്യന്തര മന്ത്രാലയത്തിന് നല്‍കിയിരിക്കുന്ന റിപ്പോര്‍ട്ട്

ന്യൂഡല്‍ഹി: പേരാമ്പ്ര സംഘര്‍ഷവുമായി ബന്ധപ്പെട്ട് ഷാഫി പറമ്പില്‍ എംപിക്ക് പരിക്കേറ്റ സംഭവത്തില്‍ ലോക്‌സഭ സെക്രട്ടറിയേറ്റ് റിപ്പോര്‍ട്ട് തേടി. സംഭവത്തില്‍ 15ദിവസത്തിനകം റിപ്പോര്‍ട്ട് നല്‍കാനാണ് ആഭ്യന്തര മന്ത്രാലയത്തിന് നല്‍കിയിരിക്കുന്ന റിപ്പോര്‍ട്ട്.

കോഴിക്കോട് പേരാമ്പ്രയില്‍ യുഡിഎഫ് പ്രവര്‍ത്തകരും പൊലീസും തമ്മിലുണ്ടായ സംഘര്‍ഷത്തിലാണ് ഷാഫി പറമ്പിലിന് പരിക്കേറ്റത്. വിഷയത്തില്‍ കേരള സര്‍ക്കാരിന്റെ ഭാഗത്ത് നിന്ന് വിവരങ്ങള്‍ ശേഖരിക്കാനും നിര്‍ദേശമുണ്ട്.

പേരാമ്പ്ര ഡിവൈഎസ്പിയായ എന്‍ സുനില്‍ കുമാര്‍, വടകര ഡിവൈഎസ്പി ഹരിപ്രസാദ് എന്നിവരുടെ നേതൃത്വത്തിലാണ് പൊലീസുകാര്‍ മര്‍ദിച്ചതെന്നും റൂറല്‍ എസ്പി ഇക്കാര്യം സമ്മതിച്ചതിനാല്‍ ഇക്കാര്യത്തില്‍ എത്രയും വേഗം നടപടി സ്വീകരിക്കണമെന്നുമായിരുന്നു പരാതിയിലെ ആവശ്യം.

റൂറല്‍ എസ്പി കെ ഇ ബൈജുവിനെതിരെയും പരാതിയില്‍ പരാമര്‍ശമുണ്ട്. പേരാമ്പ്രയില്‍ സംഘടിപ്പിച്ച പ്രതിഷേധ പരിപാടിയിലേക്കാണ് താന്‍ പോയത് എന്നും അവിടെ ക്രമസമാധാന പ്രശ്‌നമുണ്ടായിരുന്നില്ലും പൊലീസ് ഇടപെട്ട് പ്രശ്‌നം സന്ദര്‍ഭം വഷളാക്കുകയായിരുന്നു എന്നാണ് പരാതിയില്‍ ആരോപിക്കുന്നത്.

Content Highlight; Lok Sabha Secretariat seeks report on assault incident involving Shafi Parambil

To advertise here,contact us