മദ്യപിച്ച് ഭാര്യയുമായി വഴക്കിട്ടത് ചോദ്യം ചെയ്ത അമ്മയെ തള്ളിയിട്ട് കൊന്ന സംഭവം; മകൻ പിടിയിൽ

പൂവാറിൽ ഒക്ടോബർ 22നായിരുന്നു കേസിനാസ്പദമായ സംഭവം

തിരുവനന്തപുരം: പൂവാറിൽ അമ്മയെ തള്ളിയിട്ടു കൊന്ന മകൻ പൊലീസ് പിടിയിൽ. പഴയകട സ്വദേശിനി സുകുമാരി (62)യാണ് മകന്റെ ക്രൂരതയ്ക്ക് പിന്നാലെ മരിച്ചത്. ഓട്ടോ ഡ്രൈവറായ മകൻ മനീഷിനെ(38)യാണ് പൊലീസ് പിടികൂടിയത്. ഒക്ടോബർ 22 നാണ് കേസിന് ആസ്പദമായ സംഭവം.

മദ്യപിച്ച് മനീഷ് ഭാര്യയുമായി വഴക്കുണ്ടാക്കുന്നത് അമ്മ ചോദ്യം ചെയ്തതാണ് ആക്രമണത്തിന് പ്രേരിപ്പിച്ചത്. തർക്കത്തിനിടെ പ്രകോപിതനായ മനീഷ് അമ്മയെ തള്ളി വീഴ്ത്തുകയായിരുന്നു. തലയ്ക്ക് ഗുരുതരമായി പരിക്കേറ്റ സുകുമാരി ചികിത്സയിലിരിക്കെ ഒക്ടോബർ 25 നാണ് മരിച്ചത്.

Content Highlights: Police arrest son who killed mother at Thiruvananthapuram

To advertise here,contact us