സിപിഐഎം ലോക്കല്‍ കമ്മിറ്റി അംഗത്തെ കൊലപ്പെടുത്തിയ കേസ്; കോണ്‍ഗ്രസ് നേതാവിന് ജീവപര്യന്തം

നേതാവിന് ജീവപര്യന്തം തടവ് ശിക്ഷ

തിരുവല്ല: സിപിഐഎം ലോക്കല്‍ കമ്മിറ്റി അംഗത്തെ കൊലപ്പെടുത്തിയ കേസില്‍ കോണ്‍ഗ്രസ് പ്രാദേശിക നേതാവിന് ജീവപര്യന്തം തടവ് ശിക്ഷ. 2015ല്‍ തിരുവല്ല കടപ്ര ലോക്കല്‍ കമ്മിറ്റിയംഗമായിരുന്ന കെ വി സാമുവേലിനെ കുത്തിക്കൊലപ്പെടുത്തിയ കേസിലാണ് വിധി.

കോണ്‍ഗ്രസ് പഞ്ചായത്ത് അംഗവും പ്രാദേശിക നേതാവുമായ ടി കെ കുരുവിളയെയാണ് കോടതി ശിക്ഷിച്ചത്. പത്തനംതിട്ട അഡീഷണല്‍ ഡിസ്ട്രിക്ട് ആന്‍ഡ് സെഷന്‍സ് കോടതി-3 ആണ് കേസില്‍ ശിക്ഷ വിധിച്ചത്.

To advertise here,contact us