ഇൻസ്റ്റഗ്രാമിൽ റീൽസ് പങ്കുവെച്ചെന്ന് ആരോപണം; ഒൻപതാം ക്ലാസ് വിദ്യാർത്ഥിയെ സഹപാഠികൾ ക്രൂരമായി മർദിച്ചതായി പരാതി

പരിക്കേറ്റ വിദ്യാര്‍ത്ഥി കോട്ടക്കലിലെ തീവ്ര പരിചരണ വിഭാഗത്തില്‍ തുടരുകയാണ്

മലപ്പുറം: വളവന്നൂരില്‍ ഒന്‍പതാം ക്ലാസ് വിദ്യാര്‍ത്ഥിക്ക് നേരെ ക്രൂര മര്‍ദനം. വളവന്നൂര്‍ യത്തീംഖാന വൊക്കേഷണല്‍ ഹയര്‍ സെക്കണ്ടറി സ്‌കൂളിലെ ഒന്‍പതാം ക്ലാസ് വിദ്യാര്‍ത്ഥി മുഹമ്മദ് ഹര്‍ഷിദിനാണ് മര്‍ദനമേറ്റത്. പരിക്കേറ്റ വിദ്യാര്‍ത്ഥി കോട്ടക്കലിലെ തീവ്ര പരിചരണ വിഭാഗത്തില്‍ തുടരുകയാണ്. ഇന്‍സ്റ്റഗ്രാം റീല്‍സ് പങ്കുവച്ചതിനാണ് ഒന്‍പതാം ക്ലാസിലെ തന്നെ മറ്റ് വിദ്യാര്‍ത്ഥികള്‍ ഹര്‍ഷിദിനെ മര്‍ദിക്കുകയായിരുന്നു. 15ഓളം വിദ്യാര്‍ത്ഥികള്‍ കൂട്ടമായാണ് അക്രമം അഴിച്ചുവിട്ടതെന്നാണ് കുടുംബത്തിന്റെ ആരോപണം.

Content Highlight: Complaint filed alleging ninth-grade student was brutally beaten by classmates

To advertise here,contact us