മലപ്പുറം: സമസ്ത നൂറാം വാര്ഷിക സമ്മേളനത്തിന്റെ വിജയത്തിനായി രൂപീകരിച്ച സബ് കമ്മിറ്റികളുടെ കോഡിനേഷന് വേണ്ടി തന്നെയാണ് കോഡിനേറ്റിങ് കമ്മിറ്റി രൂപീകരിച്ചതെന്ന് അബ്ദുസമദ് പൂക്കോട്ടൂര്. തെറ്റിദ്ധാരണ വരുന്ന വോയ്സ് മെസേജ് കൊടുക്കാന് പാടില്ലായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു. വാര്ഷിക സമ്മേളനത്തിന് വേണ്ടി രൂപീകരിച്ച കോര്ഡിനേഷന് കമ്മറ്റി സബ് കമ്മിറ്റികള്ക്ക് മുകളിലല്ലന്ന് ഹമീദ് ഫൈസി പറയുന്ന ഓഡിയോ സന്ദേശം പുറത്തുവന്നിരുന്നു. ഇതിനെതിരെയാണ് അബ്ദുസമദ് പൂക്കോട്ടൂരിന്റെ പ്രതികരണം.
ഒമ്പത് അംഗ സമിതിയെ അനുരഞ്ജനത്തിന് നിയോഗിച്ചത് വളരെ സന്തോഷത്തിലാണ്. അതിന്റെ ആദ്യ യോഗമാണ് ഇന്നലെ നടന്നത്. സമസ്തയുടെ നൂറാം വാര്ഷിക സമ്മേളനമായിരുന്നു പ്രധാന വിഷയം.
സമ്മേളന സംഘാടക സമിതിയിലെ പ്രാതിനിധ്യത്തിലെ അപാകതകള് ചര്ച്ചയായി. പുതിയ കോര്ഡിനേഷന് കമ്മറ്റി രൂപീകരിച്ചു. ഒരാള് മാത്രം കോഡിനേറ്റ് ചെയ്യുമ്പോള് ഉള്ള പ്രശ്നം ഒഴിവാക്കാന് വേണ്ടിയാണ് സമിതി രൂപീകരിച്ചത്. രണ്ട് വിഭാഗത്തിലെയും ആളുകളെ ഉള്പ്പെടുത്തിയാണ് സമിതി രൂപീകരിച്ചത്. സബ് കമ്മിറ്റികളുടെ തീരുമാനം കോര്ഡിനേറ്റ് സമിതിയില് ചര്ച്ച ചെയ്യണം എന്ന തീരുമാനം എടുത്തതാണെന്നും അബ്ദുസമദ് പൂക്കോട്ടൂര് പറഞ്ഞു.
തെറ്റിദ്ധാരണ വരുന്ന വോയിസ് മെസേജ് കൊടുക്കാന് പാടില്ലായിരുന്നു. സബ് കമ്മറ്റികളുടെ കോഡിനേഷന് വേണ്ടി തന്നെയാണ് കോഡിനേറ്റിങ് കമ്മിറ്റി രൂപീകരിച്ചത്. സോഷ്യല് മീഡിയയെ നിയന്ത്രിക്കാന് എല്ലാവര്ക്കും കഴിയണം. എന്നാല് തന്നെ പല പ്രശ്നങ്ങളും പരിഹരിക്കാന് സാധിക്കും.വാര്ത്തകളില് എന്തെങ്കിലും ഒരു പ്രശ്നങ്ങള് ഉണ്ടായിരുന്നങ്കില് യോഗത്തില് പറഞ്ഞാണ് തിരുത്തേണ്ടിയിരുന്നതെന്നും അബ്ദുസമദ് പൂക്കോട്ടൂര് പറഞ്ഞു.