കൊട്ടിയം: കൊല്ലത്ത് രോഗിയുമായി പോയ ആംബുലൻസ് ഹോൺ അടിച്ചെന്ന കാരണത്താൽ ഡ്രൈവറെ മർദിച്ച് യുവാക്കൾ. കൊട്ടിയം ജംഗ്ഷനിൽ ആംബുലൻസ് തടഞ്ഞുനിർത്തി യുവാക്കൾ അക്രമിക്കുകയായിരുന്നു. ആംബുലൻസ് ഡ്രൈവർ ബിബിന് പരിക്കേറ്റു. ഇന്നലെ രാത്രിയാണ് സംഭവം. പത്തനാപുരത്തെ ആശുപത്രിയിൽനിന്ന് രോഗിയുമായി കൊട്ടിയത്തെ കിംസ് ആശുപത്രിയിലേക്ക് വരികയായിരുന്നു ആംബുലൻസ്.
രോഗിയുമായി പോയ ആംബുലൻസ് ഓവർടേക്ക് ചെയ്യുന്നതിനിടെ ഹോൺ അടിച്ചതാണ് പ്രകോപനത്തിന് ഇടയാക്കിയത്. ആംബുലൻസ് ഡ്രൈവർ കൊട്ടിയം പൊലീസിൽ പരാതി നൽകി. ഒരു ബൈക്കിൽ ഹെൽമെറ്റ് പോലുമില്ലാതെ യാത്ര ചെയ്ത മൂന്ന് യുവാക്കൾ സർവീസ് റോഡിൽ വെച്ച് ആംബുലൻസ് തടഞ്ഞ് നിർത്തി ഡ്രൈവറുടെ വാതിൽ തുറന്ന് മർദിക്കുകയായിരുന്നു. ആംബുലൻസിൽ രോഗിയുണ്ടെന്ന് നാട്ടുകാരടക്കം അഭ്യർത്ഥിച്ചതിന് പിന്നാലെയാണ് ഇവർ ആംബുലൻസ് വിട്ടുനൽകാൻ തയ്യാറായത്. അന്വേഷണം ആരംഭിച്ചതായി കൊട്ടിയം പൊലീസ് പറഞ്ഞു.
Content Highlights: Youths beat up ambulance driver for honking horn