എസ്എസ്എൽസി, ഹയർസെക്കന്‍ററി പരീക്ഷാ തിയതികൾ പ്രഖ്യാപിച്ചു

എസ്എസ്എല്‍സി പരീക്ഷകള്‍ മാര്‍ച്ച് അഞ്ചിന് ആരംഭിക്കും

തിരുവനന്തപുരം: സംസ്ഥാനത്ത് എസ്എസ്എൽസി പരീക്ഷ 2026 മാർച്ച് അഞ്ചിന് തുടങ്ങി 30 വരെ നടക്കും. രാവിലെ 9.30നാണ് പരീക്ഷകൾ ആരംഭിക്കുക. മെയ് എട്ടിന് എസ്എസ്എൽസി പരീക്ഷ ഫലം പ്രഖ്യാപിക്കും.

മാർച്ച് അഞ്ച് മുതൽ 27 വരെ ഹയർസെക്കന്ററി ഒന്നാം വർഷ പരീക്ഷകൾ നടക്കും. ഈ പരീക്ഷകൾ ഉച്ചയ്ക്ക് 1.30നാണ് നടക്കുക. മാർച്ച് ആറ് മുതൽ 28 വരെയാണ് രണ്ടാം വർഷ പരീക്ഷ നടക്കുക. രാവിലെ 9.30നായിരിക്കും രണ്ടാം വർഷ പരീക്ഷ ആരംഭിക്കുക. സംസ്ഥാനത്ത് 3000 പരീക്ഷ കേന്ദ്രങ്ങളിലാണ് പരീക്ഷ നടക്കുകയെന്ന് വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി പറഞ്ഞു.

Content Highlights: SSLC, higher secondary exams dates announced minister

To advertise here,contact us