പോക്‌സോ കേസിലെ അതിജീവിതയായ പെണ്‍കുട്ടിയെ ഷെല്‍ട്ടര്‍ ഹോമില്‍ നിന്നും കാണാതായി

രണ്ട് തവണ പീഡിപ്പിക്കപ്പെട്ടതിനെ തുടര്‍ന്ന് സിഡബ്ല്യുസി ഇടപെട്ടാണ് പെണ്‍കുട്ടിയെ ഷെല്‍ട്ടര്‍ ഹോമിലേക്ക് മാറ്റിയത്

കോഴിക്കോട്: പോക്‌സോ കേസിലെ അതിജീവിതയായ പെണ്‍കുട്ടിയെ ഷെല്‍ട്ടര്‍ ഹോമില്‍ നിന്നും കാണാതായി. രണ്ട് തവണ പീഡിപ്പിക്കപ്പെട്ടതിനെ തുടര്‍ന്ന് സിഡബ്ല്യുസി ഇടപെട്ടാണ് പെണ്‍കുട്ടിയെ ഷെല്‍ട്ടര്‍ ഹോമിലേക്ക് മാറ്റിയത്. നിലവില്‍ തന്റെ പഠനം തുടരുന്ന വിദ്യാര്‍ത്ഥി രാവിലെ സ്ഥാപനത്തിലേക്ക് ഇറങ്ങിയെങ്കിലും പിന്നീട് കാണാതാവുകയായിരുന്നു.

അതേസമയം, പെണ്‍കുട്ടി ഷെല്‍ട്ടര്‍ ഹോമില്‍ സുരക്ഷിതയല്ലെന്നും തനിക്കൊപ്പം വിടണമെന്നും ആവശ്യപ്പെട്ടുകൊണ്ട് അമ്മ മുഖ്യമന്ത്രിക്ക് കത്തയയ്ക്കുകയും ഹൈക്കോടതിയെ സമീപിക്കുകയും ചെയ്തിരുന്നു. സംഭവത്തില്‍ നടപടി കാത്തിരിക്കുന്നതിനിടെയാണ് പെണ്‍കുട്ടിയെ കാണാതാവുന്നത്. ചേവായൂര്‍ പൊലീസ് പെണ്‍കുട്ടിക്കായുള്ള അന്വേഷണം തുടങ്ങി.

Content Highlight; POCSO case survivor goes missing from shelter home

To advertise here,contact us