പാലക്കാട്: മുതുതല കൊടുമുണ്ടയിൽ വീട്ടുമുറ്റത്ത് നിർത്തിയിട്ട വാഹനങ്ങൾക്ക് തീയിട്ട ശേഷം യുവാവ് ജീവനാെടുക്കാൻ ശ്രമിച്ചു. കൊടുമുണ്ട സ്വദേശി ഇബ്രാഹിം എന്ന ബാവയുടെ വാഹനങ്ങൾക്കാണ് എറണാകുളം പറവൂർ സ്വദേശി പ്രേംദാസ് തീയിട്ടത്. വീടും കാറും ബൈക്കും കത്തി നശിച്ചു. ശേഷം പ്രേംദാസ് കഴുത്തറുത്ത് ജീവനൊടുക്കാൻ ശ്രമിക്കുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ ഇയാളെ ആശുപത്രിയിലേക്ക് മാറ്റി.
ഇബ്രാഹിമിൻ്റെ ഭാര്യയും മക്കളും മാത്രമാണ് സംഭവസമയത്ത് വീട്ടിലുണ്ടായിരുന്നത്. പ്രേംദാസിന് ഇബ്രാഹിം ഒരുലക്ഷം രൂപ നൽകാനുണ്ട്. ഇത് നൽകാത്തതിനാലാണ് ഇന്നോവ കാറിന് തീയിട്ടത്. ഇന്നോവ കാർ, ഒരു സ്കൂട്ടർ എന്നിവ പൂർണ്ണമായും കത്തി നശിച്ചു. വീടിലെ ഉപകരണങ്ങളും കത്തി നശിച്ചിട്ടുണ്ട്.
Content Highlights: man attempted to die himself after setting fire to vehicles