ഒരു കോടി രൂപയുടെ ബാധ്യത വരുത്തിയെന്ന് ആരോപണം; വെള്ളനാട് സഹകരണ ബാങ്ക് മുൻ സെക്രട്ടറി അനിൽ കുമാർ ജീവനൊടുക്കി

കോണ്‍ഗ്രസ് ഭരണസമിതിയുടെ നേതൃത്വത്തിലുള്ള ബാങ്കാണ് വെള്ളനാട് സഹകരണ ബാങ്ക്

തിരുവനന്തപുരം: സസ്‌പെന്‍ഷനിലിരിക്കെ സഹകരണ ബാങ്ക് മുൻ സെക്രട്ടറി അനില്‍ കുമാര്‍ ജീവനൊടുക്കി. വെള്ളനാട് ബാങ്ക് മുൻ സെക്രട്ടറി അമ്പിളി എന്ന അനിലാണ് ജീവനൊടുക്കിയത്. ബാങ്കിന് ഒരു കോടി രൂപയുടെ ബാധ്യത വരുത്തി എന്നാരോപിച്ചാണ് അനിലിനെ സെക്രട്ടറി സ്ഥാനത്ത് നിന്ന് സസ്‌പെന്റ് ചെയ്തത്. കോണ്‍ഗ്രസ് ഭരണസമിതിയുടെ നേതൃത്വത്തിലുള്ള ബാങ്കാണ് വെള്ളനാട് സഹകരണ ബാങ്ക്. ബാങ്കിന് ബാധ്യത വരുത്തിയെന്ന ആരോപണത്തിന് പിന്നാലെ അനില്‍ കുമാറിനെതിരെ നടപടിയെടുക്കുകയായിരുന്നു.

വെള്ളനാട് സഹകരണ ബാങ്കിന് ബാധ്യത വരുത്തിവച്ചു എന്ന ആരോപണത്തില്‍ കോണ്‍ഗ്രസ് നേതാവായിരുന്ന വെള്ളനാട് ശശിയെ പുറത്താക്കിയിരുന്നു. ശശി പിന്നീട് സിപിഐഎമ്മില്‍ ചേരുകയായിരുന്നു. ബാങ്കുമായി ബന്ധപ്പെട്ട സാമ്പത്തിക ബാധ്യതയില്‍ അനില്‍ കുമാര്‍ മാനസിക സമ്മര്‍ദത്തിലായിരുന്നു.

(ജീവിതത്തിലെ വിഷമസന്ധികള്‍ക്ക് ആത്മഹത്യയല്ല പരിഹാരം. സമ്മര്‍ദ്ദങ്ങള്‍ അതിജീവിക്കാന്‍ സാധിച്ചേക്കില്ലെന്ന ആശങ്കയുണ്ടാകുമ്പോള്‍ മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക, അതിജീവിക്കാന്‍ ശ്രമിക്കുക. 1056 എന്ന നമ്പറില്‍ വിളിക്കൂ, ആശങ്കകള്‍ പങ്കുവെയ്ക്കൂ)

Content Highlight; Vellanad Cooperative Bank Former Secretary Anil Kumar found dead

To advertise here,contact us