പത്തനംതിട്ട: അടൂര് നഗരസഭയിലെ യുഡിഎഫ് കൗണ്സിലര് അനു വസന്തന് സിപിഐഎമ്മില് ചേര്ന്നു. അടൂര് നഗരസഭ രണ്ടാം വാര്ഡ് കൗണ്സിലറാണ് അനു. സിപിഐഎം മുന് ജില്ലാ സെക്രട്ടറി കെ പി ഉദയഭാനു അനു വസന്തനെ സിപിഐഎമ്മിലേക്ക് സ്വീകരിച്ചു.
തന്റെ കുടുംബാംഗങ്ങളെല്ലാം സിപിഐഎമ്മുകാരായതിനാലാണ് താനും സിപിഐഎമ്മില് ചേരാന് കാരണമെന്നും അനു പറയുന്നു. സിപിഐഎമ്മില് ചേര്ന്നതിന് മറ്റ് കാരണങ്ങള് ഒന്നുമില്ലെന്നും അനു വസന്തന് വ്യക്തമാക്കി. ഇനി മത്സരരംഗത്തേക്ക് ഇല്ലെന്നും അവര് കൂട്ടിചേര്ത്തു.
സംസ്ഥാനത്ത് നടക്കാന് ഇരിക്കുന്ന തദ്ദേശ തിരഞ്ഞെടുപ്പില് കോണ്ഗ്രസ് സീറ്റ് വാഗ്ദാനം ചെയ്ത്ട്ടുണ്ട്. സിപിഐഎം സീറ്റ് വാഗ്ദാനം ചെയ്താല് അപ്പോള് മറ്റ് കാര്യങ്ങള് ചിന്തിക്കാം എന്നും അനു വസന്തന് അറിയിച്ചു.
Content Highlights: UDF councilor in Adoor Municipality Anu Vasanthan joins CPM