സ്‌കൂള്‍ ഗോവണിയില്‍ നിന്ന് വീണ് പരിക്കേറ്റു; ചികിത്സയിലിരിക്കെ മൂന്നാംക്ലാസുകാരന് ദാരുണാന്ത്യം

പാലക്കാട് കാപ്പുപറമ്പ് സ്വദേശി മുനീറിന്റെ മകന്‍ സിന്‍ മുഹമ്മദ്(7) ആണ് മരിച്ചത്

പാലക്കാട്: സ്‌കൂള്‍ ഗോവണിയില്‍ നിന്ന് വീണ് പരിക്കേറ്റ വിദ്യാര്‍ത്ഥിക്ക് ദാരുണാന്ത്യം. പാലക്കാട് കാപ്പുപറമ്പ് സ്വദേശി മുനീറിന്റെ മകന്‍ മസിന്‍ മുഹമ്മദ്(7) ആണ് മരിച്ചത്. പൂവ്വത്താണി അല്‍ബിറ് ഇംഗ്ലീഷ് മീഡിയം സ്‌കൂളിലെ മൂന്നാം ക്ലാസ് വിദ്യാര്‍ത്ഥിയായിരുന്നു മസിന്‍. കഴിഞ്ഞ വ്യാഴാഴ്ചയായിരുന്നു ഗ്രില്ലിലെ വിടവിലൂടെ കുട്ടി കാല്‍വഴുതി താഴേയ്ക്ക് വീണത്. വീഴ്ചയിൽ കുട്ടിയുടെ തലയ്ക്ക് പരിക്കേറ്റിരുന്നു.

Content Highlights: Student dies after falling from school stairs

To advertise here,contact us