പത്തനംതിട്ട: കൊടുമണ് ബെവ്കോ ഔട്ട്ലെറ്റിലെ വിജിലന്സ് പരിശോധനയില് വന് തട്ടിപ്പ് കണ്ടെത്തി. ബെവ്കോ ഔട്ട്ലെറ്റ് മാനേജറുടെ മേശയ്ക്ക് അടിയില് നിന്ന് കണക്കില്പ്പെടാത്ത പണം വിജിലന്സിന് ലഭിച്ചു. വില കുറഞ്ഞ മദ്യം കൂടിയ വിലയ്ക്ക് വിറ്റു എന്ന പരാതിയുടെ അടിസ്ഥാനത്തിലായിരുന്നു വിജിലന്സ് പരിശോധന.
ക്രമക്കേട് മറയ്ക്കാന് ബില്ലുകള് പൂഴ്ത്തിയെന്നാണ് വിജിലന്സ് പരിശോധനയില് കണ്ടെത്തിയത്. ഉപഭോക്താകള്ക്ക് കൊടുക്കാത്ത ബില്ലുകള് കൊടുമണ് ബെവ്കോ ഔട്ട്ലെറ്റില് നിന്ന് വിജിലന്സിന് ലഭിച്ചു. വ്യാപക ക്രമക്കേട് നടന്നെന്ന് തെളിഞ്ഞ സാഹചര്യത്തില് ഔട്ട്ലെറ്റിലെ സ്റ്റോക്ക് പരിശോധന അടക്കം വിശദമായ പരിശോധന നടത്തുമെന്ന് വിജിലന്സ് അറിയിച്ചു.
നേരത്തെ കൊടുമണ് ബെവ്കോ ഔട്ട്ലെറ്റില് മദ്യത്തിന് വില കൂടുതല് ഈടാക്കുന്നതായി ഉപഭോക്താകളുടെ ഭാഗത്ത് നിന്ന് പരാതികള് ഉയര്ന്നിരുന്നു. പത്ത് രൂപ മുതല് മുപ്പത് രൂപ വരെ മദ്യത്തിന് അധിക വില ഈടാക്കിയിരുന്നതായി ആണ് പരാതി.
Content Highlights: Massive fraud detected during vigilance inspection at Koduman Bevco outlet