കോഴിക്കോട്: ബീച്ച് ഹോസ്പിറ്റല് വളപ്പില് പ്രവര്ത്തിക്കുന്ന ജില്ലാ വെക്റ്റര് കണ്ട്രോള് യൂണിറ്റ് നേരെ ആക്രമണം. ഇന്നലെ രാത്രി ഏഴ് മണിയോടെയാണ് ആക്രമണം ഉണ്ടായതെന്നാണ് നിഗമനം. ആക്രമണത്തില് പ്രധാന വാതിലുകള് തകര്ത്തു. ഓഫീസിനകത്തും നാശനഷ്ടങ്ങള് സംഭവിച്ചതായാണ് റിപ്പോര്ട്ട്. ആക്രമണത്തിന്റെ കാരണം വ്യക്തമല്ല.
വെക്റ്റര് കണ്ട്രോള് വിഭാഗത്തിലെ ജീവനക്കാര് പ്രതിരോധ പ്രവര്ത്തനത്തനങ്ങള്ക്കായി പുറത്ത് പോയിരുന്ന സമയത്തായിരുന്നു അക്രമണമുണ്ടായത്. പ്രാണീജന്യ രോഗങ്ങള് നിയന്ത്രിക്കുന്നതിന് പ്രതിരോധപ്രവര്ത്തനങ്ങള് നടത്തുന്ന വിഭാഗമാണ് വെക്റ്റര് കണ്ട്രോള് യൂണിറ്റ്. പൊലീസ് സ്ഥലത്തെത്തി സിസിടിവി ദൃശങ്ങള് ഉള്പ്പെടെ പരിശോധിച്ച് വിവരങ്ങള് ശേഖരിക്കുന്നുണ്ട്.
Content Highlights: District Vector Control Unit operating on the Beach Hospital premises got attacked