ആലുവ: ട്വന്റി 20 മുന് ജില്ലാ കോര്ഡിനേറ്റര് അഡ്വ. അസ്ലഫ് പാറേക്കാടന് സിപിഐഎമ്മില് ചേര്ന്നു. മുന് സിപിഐ നേതാക്കള്ക്കൊപ്പമാണ് അസ്ലഫ് പാറേക്കാടന്റെ സിപിഐഎം പ്രവേശനം. സിപിഐഎം എടത്തല ഈസ്റ്റ്, വെസ്റ്റ് ലോക്കല് കമ്മിറ്റികളുടെ നേതൃത്വത്തില് ഇവര്ക്ക് സ്വീകരണം നല്കി.
സിപിഐ മുന് ജില്ലാ പഞ്ചായത്തംഗമായിരുന്ന അസ്ലഫ് പിന്നീട് ട്വന്റി 20യില് ചേരുകയും ജില്ലാ കോര്ഡിനേറ്റര് ചുമതലയില് പ്രവര്ത്തിക്കുകയുമായിരുന്നു. സിപിഐ ആലുവ മണ്ഡലം കമ്മിറ്റി അംഗവും മുന് ജില്ലാ പഞ്ചായത്തംഗവുമായ അഡ്വ. റൈജ അമീര്, എഐഎസ്എഫ് സംസ്ഥാന കൗണ്സില് അംഗവും സിപിഐ എടത്തല ലോക്കല് കമ്മിറ്റി അംഗവുമായ എ എ സഹദ്, കോണ്ഗ്രസ്, ഐഎന്ടിയുസി പ്രവര്ത്തകരായ പി എ അബ്ദുല് ഖാദര്, വി കെ ഇബ്രാഹിംകുട്ടി, എം എം അലിക്കുഞ്ഞ്, കെ എം നാസര്, കെ എ മനാഫ്, വി എം മനാഫ്, എം കെ അബ്ദുള് അസി എന്നിവരാണ് സിപിഐഎമ്മില് ചേര്ന്നത്. സിപിഐഎം ജില്ലാ കമ്മിറ്റി അംഗം അഡ്വ. വി സലീം നേതാക്കളെ പാര്ട്ടിയിലേക്ക് സ്വീകരിച്ചു.
ട്വന്റി 20ക്കെതിരെ രൂക്ഷവിമര്ശനം ഉന്നയിച്ചായിരുന്നു അസ്ലഫ് പാറേക്കാടന് പാര്ട്ടി വിട്ടത്. വര്ണക്കടലാസില് പൊതിഞ്ഞ് ആകര്ഷകമാക്കിയ കൊടിയ വിഷമാണ് ട്വന്റി 20 പാര്ട്ടിയെന്ന് സാമൂഹിക മാധ്യമത്തില് പങ്കുവെച്ച രാജിക്കത്തില് പരാമര്ശമുണ്ടായിരുന്നു. സിപിഐയില് നിന്ന് രാജിവെച്ച ശേഷം ഏതാനും മാസം മുമ്പാണ് ട്വന്റി 20 യില് അംഗത്വം നേടിയത്.
Content Highlights: Twenty20 Former District Coordinator Aslaf Parekkadan joins CPIM