തൃശ്ശൂരില്‍ ചായക്കടയില്‍ ഇരുന്ന ആളുടെ 75 ലക്ഷം രൂപ അഞ്ചംഗസംഘം തട്ടിയെടുത്തു

എടപ്പാള്‍ സ്വദേശി മുബാറക്കിന്റെ പണമാണ് അഞ്ചംഗസംഘം തട്ടിയത്

തൃശ്ശൂര്‍: മണ്ണുത്തി ബൈപ്പാസ് ജംങ്ഷന് സമീപം ചായക്കടയില്‍ ഇരിക്കുകയായിരുന്ന ആളുടെ 75 ലക്ഷം രൂപ തട്ടിയെടുത്തു. എടപ്പാള്‍ സ്വദേശി മുബാറക്കിന്റെ പണമാണ് അഞ്ചംഗസംഘം തട്ടിയത്.

ശനിയാഴ്ച പുലര്‍ച്ച 4.30-നാണ് സംഭവം. ബെംഗളൂരുവില്‍ നിന്നുള്ള സ്വകാര്യ ബസില്‍ മണ്ണുത്തിയില്‍ എത്തിയ മുബാറക്ക് സമീപത്തെ ചായകടയിലേക്ക് കയറി. ഈ സമയത്ത് കാറിലെത്തിയ സംഘമാണ് മുബാറക്കിന്റെ കൈയില്‍ നിന്ന് ബലംപ്രയോഗിച്ച് പണം തട്ടുകയായിരുന്നു.

തന്റെ കൈയില്‍ ഉണ്ടായിരുന്നത് കാര്‍ വിറ്റ് കിട്ടിയ പണം എന്നാണ് മുബാറക്ക് മൊഴി നല്‍കിയത്. പണം തട്ടിയ സംഘം എത്തിയ കാറിന്റെ മുന്‍ഭാഗത്തെയും പിന്നിലുള്ളതും വ്യത്യസ്ത നമ്പരുകളാണെന്നും മൊഴി നല്‍കിയിട്ടുണ്ട്. മുബാറക്കിന്റെ പരാതിയില്‍ കേസെടുത്ത് ഒല്ലൂര്‍ എസിപിയുടെ നേതൃത്വത്തില്‍ അന്വേഷണം തുടങ്ങി.

Content Highlights: Rs 75 lakhs stolen from a man sitting near Mannuthi bypass junction

To advertise here,contact us