മലപ്പുറത്ത് കിടപ്പുമുറിയില്‍ പാമ്പിന്‍കുഞ്ഞുങ്ങള്‍;2 ദിവസങ്ങളിലായി പിടിച്ചത് 7 എണ്ണം

വെള്ളിവരയന്‍ കുഞ്ഞുങ്ങളെയാണ് പിടിക്കൂടിയത്

മലപ്പുറം: മമ്പാട് വീട്ടിലെ കിടപ്പുമുറിയില്‍ നിന്ന് പാമ്പിന്‍കുഞ്ഞുങ്ങളെ പിടികൂടി. രണ്ട് ദിവസങ്ങളിലായി പിടിച്ചത് ഏഴ് പാമ്പിന്‍കുഞ്ഞുങ്ങളെയാണ്. നടുവത്ത് തങ്ങള്‍ പടിയില്‍ മമ്പാട് പഞ്ചായത്ത് ഓഫീസ് ജീവനക്കാരന്‍ ബാബു രാജന്റെ വീട്ടിലെ കിടപ്പുമുറിയില്‍ നിന്നാണ് വെള്ളിവരയന്‍ കുഞ്ഞുങ്ങളാണ് പിടിക്കൂടിയത്.

വീട്ടുകാര്‍ അടിയന്തര രക്ഷാപ്രവര്‍ത്തനത്തിനായി അധികൃതരെ അറിയിച്ചതിനെ തുടര്‍ന്ന് ഇആര്‍എഫ് ഷഹഭാന്‍ മമ്പാട് കഴിഞ്ഞ ദിവസം ആറ് പാമ്പിന്‍കുഞ്ഞുങ്ങളെ പിടികൂടിയിരുന്നു. ഇന്നലെയാണ് ഒരു വെള്ളിവരയന്‍ കുഞ്ഞിനെ കൂടി പിടിച്ചത്.

ശുചിമുറിയിലെ മലിനജലം ഒഴുക്കുന്ന കുഴിയില്‍ അകപ്പെട്ട പാമ്പ് മുട്ടയിട്ടത് വിരിഞ്ഞിട്ടുണ്ടായത് ആയിരിക്കാം എന്നൊരു നിഗമനമാണ് ഇആര്‍എഫ് ഷഹഭാന്‍ മമ്പാട് പറഞ്ഞത്. വിഷമില്ലാത്ത വെള്ളിവരയന്‍ കുഞ്ഞുങ്ങളെ പിടികൂടിയ ശേഷം വനം വകുപ്പിന് കൈമാറി.

Content Highlights: Baby snakes caught in bedroom

To advertise here,contact us