വട്ടവട: വിദ്യാഭ്യാസ മന്ത്രി വി ശിവന്കുട്ടിയെ പരിഹസിച്ച് കേന്ദ്രമന്ത്രി സുരേഷ് ഗോപി. വിദ്യാഭ്യാസമുള്ള വിദ്യാഭ്യാസ മന്ത്രി വരട്ടെയെന്നായിരുന്നു പരിഹാസം. വട്ടവടയില് നടന്ന കലുങ്ക് സംവാദത്തിലായിരുന്നു സുരേഷ് ഗോപിയുടെ പ്രതികരണം.
വട്ടവടയില് പുതിയ ഇംഗ്ലീഷ് മീഡിയം സ്കൂള് വേണമെന്ന നാട്ടുകാരുടെ ആവശ്യത്തോടായിരുന്നു മറുപടി. അവരില് നിന്നും ഇതൊന്നും പ്രതീക്ഷിക്കേണ്ട. തന്നെ എപ്പോഴും കളിയാക്കുന്ന മന്ത്രിയാണ് ഇപ്പോൾ ഉള്ളത്. അവരൊക്കെ മാറട്ടെ, എന്നിട്ട് നമുക്ക് ആലോചിക്കാമെന്നും സുരേഷ് ഗോപി പറഞ്ഞു.
Content Highlights: Suresh Gopi mocks Minister V Sivankutty