കൊച്ചി: ശബരിമല സ്വര്ണക്കൊള്ളയില് തിരുവിതാംകൂര് ദേവസ്വം ബോര്ഡ് പ്രസിഡന്റിന്റെയും ദേവസ്വം കമ്മീഷണറുടെയും നടപടികള് സംശയകരമെന്ന് ഹൈക്കോടതി. സ്പോണ്സര് ഉണ്ണികൃഷ്ണന് പോറ്റിക്ക് അനുകൂലമായി 2019ലെ ബോര്ഡ് പ്രസിഡന്റ് നിലപാടെടുത്തു. ഇത് നിസാരമായി കാണാനാവില്ലെന്ന് ഹൈക്കോടതി ദേവസ്വം ബെഞ്ച് പറഞ്ഞു.
ദേവസ്വം മാന്വല് ലംഘിച്ചത് സംശയകരമെന്നും ഹൈക്കോടതി വ്യക്തമാക്കി. രണ്ട് വര്ഷത്തെ കത്തിടപാടുകള് പ്രത്യേക അന്വേഷണ സംഘം അന്വേഷിക്കണമെന്നും ഹൈക്കോടതി പറഞ്ഞു. 500 ഗ്രാം സ്വര്ണ്ണം എങ്ങോട്ട് പോയി എന്ന് ദേവസ്വം ഉദ്യോഗസ്ഥര്ക്ക് അറിയാമെന്നും ഹൈക്കോടതി നിരീക്ഷിച്ചു.
ഉണ്ണികൃഷ്ണന് പോറ്റി വലിയ സംഘത്തിന്റെ ഇങ്ങേയറ്റത്തെ കണ്ണിയെന്നും ഹൈക്കോടതി പറഞ്ഞു.
ഉണ്ണികൃഷ്ണന് പോറ്റിക്ക് പിന്നില് വമ്പന് സ്രാവുകളുണ്ട്. ഉണ്ണികൃഷ്ണന് പോറ്റിയുടെ ഉദ്ദേശ്യം ശരിയല്ലെന്നും ഹൈക്കോടതി നിരീക്ഷിച്ചു. അന്വേഷണം അതിവേഗം കൃത്യതയോടെ പൂര്ത്തിയാക്കാന് എസ്ഐടിക്ക് ഹൈക്കോടതി നിര്ദേശം നല്കിയിട്ടുണ്ട്. എല്ലാ രേഖകളും പരിശോധിച്ച് അന്തിമ റിപ്പോര്ട്ട് തയ്യാറാക്കണമെന്നും ഹൈക്കോടതി നിര്ദേശിച്ചു. കേരള പൊലീസിന്റെ വിശ്വാസ്യതയെ മാത്രം ബാധിക്കുന്ന കാര്യമല്ലെന്നും ഹൈക്കോടതിയുടെ കൂടി വിശ്വാസ്യതയുടെ ഭാഗമാണ് അന്വേഷണമെന്നും ഹൈക്കോടതി ചൂണ്ടിക്കാട്ടി.
Content Highlights: High Court against Devaswam board president on Sabarimala Gold case