തിരുവനന്തപുരം: തമ്പാനൂരിൽ തോക്ക് ചൂണ്ടി ഭീഷണിപ്പെടുത്തിയ ടാറ്റൂ ആർട്ടിസ്റ്റ് പൊലീസ് പിടിയിൽ. വള്ളിക്കടവ് സ്വദേശിയായ റോബിൻ ജോൺസനാണ് പിടിയിലായത്. വാക്കുതർക്കത്തിന് പിന്നാലെ തിരയുള്ള റിവോൾവർ ചൂണ്ടി ഇയാൾ ആളുകളെ ഭീഷണിപ്പെടുത്തുകയായിരുന്നു.
തിരുവനന്തപുരം അരിസ്റ്റോ ജംഗ്ഷനിൽവെച്ച് റോബിൻ സഞ്ചരിച്ച കാർ ബൈക്കിലും ഓട്ടോയിലും ഇടിച്ചിരുന്നു. ഇതേതുടർന്നുണ്ടായ തർക്കമാണ് തോക്ക് ചൂണ്ടിയുള്ള ഭീഷണിയിലേക്ക് എത്തിയത്. എയർ പിസ്റ്റൾ ആണിതെന്നായിരുന്നു ഇയാൾ പൊലീസിനോട് പറഞ്ഞത്. എന്നാൽ പ്രാഥമിക പരിശോധനയിൽ ഇത് റിവോൾവറാണെന്നും മൂന്ന് തിരകളുണ്ടായിരുന്നുവെന്നും പൊലീസ് കണ്ടെത്തി. സംഭവ സമയം ഇയാൾ മദ്യലഹരിയിലായിരുന്നുവെന്നും ചോദ്യം ചെയ്യലിനോട് സഹകരിക്കുന്നില്ലെന്നും പൊലീസ് അറിയിച്ചു.
Content Highlights: Police arrest tattoo artist who threatened with gun in Thampanoor