ട്രെയിനിൽ നിന്ന് വലിച്ചെറിഞ്ഞ മദ്യക്കുപ്പി ദേഹത്തുവീണു; കൊയിലാണ്ടിയില്‍ കാൽനടക്കാരന് പരിക്ക്

ഇന്ന് വൈകീട്ടോടെ കൊയിലാണ്ടി റെയില്‍വേ സ്‌റ്റേഷന് മുന്നില്‍ വച്ചായിരുന്നു സംഭവം

കോഴിക്കോട്: ഓടിക്കൊണ്ടിരിക്കുന്ന ട്രെയിനില്‍ നിന്ന് വലിച്ചെറിഞ്ഞ മദ്യക്കുപ്പി ദേഹത്തുവീണ് കാല്‍നട യാത്രക്കാരന് പരിക്ക്. ഇന്ന് (ഞായറാഴ്ച്ച) വൈകീട്ടോടെ കൊയിലാണ്ടി റെയില്‍ വേ സ്‌റ്റേഷന് മുന്നില്‍ വച്ചായിരുന്നു സംഭവം. കോഴിക്കോട് നിന്ന് കണ്ണൂര്‍ ഭാഗത്തേക്ക് പോവുകയായിരുന്ന തിരുവനന്തപുരം പോര്‍ബന്തര്‍ എക്‌സ്പ്രസ് ട്രെയിനില്‍ നിന്നാണ് യാത്രക്കാരന്‍ മദ്യക്കുപ്പി പുറത്തേക്ക് വലിച്ചെറിഞ്ഞത്.

ട്രെയിന്‍ ഇറങ്ങി ട്രാക്കിന് സമീപത്ത് കൂടി നടക്കുകയായിരുന്ന പേരാമ്പ്ര സ്വദേശി ആര്യനാണ് പരിക്കേറ്റത്. ആര്യന് രണ്ട് പല്ലുകള്‍ക്ക് കേടുപാടുകള്‍ സംഭവിക്കുകയും മുഖത്ത് മുറിവേല്‍ക്കുകയും ചെയ്തിട്ടുണ്ട്. ഇയാളെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

Content Highlight; A liquor bottle thrown from the train fell on the body; Pedestrian injured

To advertise here,contact us