കസ്റ്റഡിയിലുള്ള പോറ്റിക്ക് തൈര് വാങ്ങി നല്‍കിയെന്ന് ആരോപണം; വിവരമറിഞ്ഞ ഉദ്യോഗസ്ഥര്‍ ജീവനക്കാരോട് ക്ഷോഭിച്ചു

ക്യംപിന് പുറത്തെ ഒരു കടയില്‍ നിന്ന് ക്യാന്റീന്‍ ജീവനക്കാരന്‍ തൈര് വാങ്ങി നല്‍കി എന്നാണ് ആരോപണം

പത്തനംതിട്ട: ശബരിമല സ്വര്‍ണ്ണക്കൊളള കേസ് പ്രതിയായ സ്‌പോണ്‍സര്‍ ഉണ്ണികൃഷ്ണന്‍ പോറ്റിക്ക് പത്തനംതിട്ട എആര്‍ ക്യാംപില്‍ പുറത്ത് നിന്ന് ഭക്ഷണം വാങ്ങിയ ഭക്ഷണം നല്‍കിയതായി ആരോപണം ഉയരുന്നു. ഉച്ചഭക്ഷണത്തിന് തൈര് നല്‍കിയതായാണ് ആരോപണം. തൈര് വേണമെന്ന് ഉണ്ണികൃഷ്ണന്‍ പോറ്റി ആവശ്യപ്പെട്ടതിനെ തുടര്‍ന്ന് എആര്‍ ക്യാംപിലെ ക്യാന്റീന്‍ ജീവനക്കാരന്‍ തൈര് വാങ്ങി നല്‍കി. ക്യംപിന് പുറത്തെ ഒരു കടയില്‍ നിന്നാണ് ക്യാന്റീന്‍ ജീവനക്കാരന്‍ തൈര് വാങ്ങി നല്‍കിയത്.

തൈര് പുറത്തെ കടയില്‍ നിന്ന് വാങ്ങി നല്‍കിയെന്ന ഗുരുതര സുരക്ഷാ വീഴ്ച അറിഞ്ഞ പ്രത്യേക അന്വേഷണ സംഘത്തിലെ ഉദ്യോഗസ്ഥര്‍ ജീവനക്കാരോട് ക്ഷോഭിച്ചെന്നും വിവരം ലഭിക്കുന്നു. എന്നാല്‍, പുറത്ത് നിന്ന് വാങ്ങിയ തൈര് ഉപയോഗിക്കാതെ തിരികെ നല്‍കിയെന്നാണ് പൊലീസിലെ ചിലര്‍ അറിയിക്കുന്നത്.

കഴിഞ്ഞ ദിവസം തിരുവനന്തപുരം ക്രൈം ബ്രാഞ്ച് ഓഫിസിലെത്തിച്ച് മണിക്കൂറുകളോളം പോറ്റിയെ ചോദ്യം ചെയ്ത ശേഷം ഇന്നലെ പുലര്‍ച്ചെ 2.40-നാണ് പോറ്റിയുടെ അറസ്റ്റ് രേഖപ്പെടുത്തിയത്. ശബരിമല ദ്വാരപാലക ശില്‍പങ്ങളിലെയും വശങ്ങളിലുള്ള തകിടുകളിലെയും 2 കിലോ സ്വര്‍ണം അപഹരിച്ചെന്ന കേസിലെയും കട്ടിളപ്പാളിയിലെ സ്വര്‍ണം നഷ്ടമായി എന്നീ കേസിലെയും പ്രതിയാണ് ഉണ്ണികൃഷ്ണന്‍ പോറ്റി.

Content Highlights: Allegations that sponsor Unnikrishnan Potty was served food purchased from outside

To advertise here,contact us