നെടുമ്പാശേരിയിൽ സിഐഎസ്എഫ് ഉദ്യോഗസ്ഥർ സഞ്ചരിച്ച വാഹനം അപകടത്തിൽപ്പെട്ടു; 15 പേർക്ക് പരിക്ക്

പരിക്കേറ്റ രണ്ട് ഉദ്യോഗസ്ഥരുടെ നില ഗുരുതരമാണ്

കൊച്ചി: നെടുമ്പാശേരി വിമനത്താവളത്തിലേക്ക് ഡ്യൂട്ടിക്ക് പോവുകയായിരുന്ന സിഐഎസ്എഫ് ഉദ്യോഗസ്ഥരുടെ വാഹനം അപകടത്തില്‍പ്പെട്ടു. 15 സിഐഎസ്എഫ് ഉദ്യോഗസ്ഥര്‍ക്ക് പരിക്കേറ്റു. ഇതിൽ രണ്ട് പേരുടെ നില ഗുരുതരമാണ്.

ഇന്ന് ഉച്ചയ്ക്ക് ഒരു മണിയോടെ നെടുമ്പാശേരി ഗോള്‍ഫ് ക്ലബിന് സമീപമായിരുന്നു അപകടം. ഉദ്യോഗസ്ഥര്‍ സഞ്ചരിച്ചിരുന്ന ടെംപോ ട്രാവലര്‍ നിയന്ത്രണം വിട്ട് മറിയുകയായിരുന്നു. പരിക്കേറ്റവരെ അങ്കമാലിയിവെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. വിമാനത്താവളത്തിലേക്ക് പോകുന്ന റോഡില്‍ വെച്ച് വാഹനം പെട്ടെന്ന് നിയന്ത്രണം വിട്ട് മറിയുകയായിരുന്നെന്ന് ദൃക്‌സാക്ഷികള്‍ പറഞ്ഞു

Content Highlight; Vehicle carrying CISF personnel on airport duty overturns in Nedumbassery.

To advertise here,contact us