'മരണത്തില്‍ ആര്‍ക്കും ഉത്തരവാദിത്തമില്ല'; കാസര്‍കോട് മരിച്ച നഴ്‌സിങ് വിദ്യാര്‍ത്ഥിനി എഴുതിയ കുറിപ്പ് കണ്ടെത്തി

ഇന്നലെ പെൺകുട്ടി ജീവനൊടുക്കാൻ ശ്രമിച്ചിരുന്നു. രക്ഷിച്ച് ആശുപത്രിയിലേക്ക് കൊണ്ടുപോകും വഴി വാഹനം അപകടത്തിൽപ്പെട്ടിരുന്നു

കാസര്‍കോട്: കാസര്‍കോട് ജീവനൊടുക്കാന്‍ ശ്രമിക്കുകയും രക്ഷിച്ച് ആശുപത്രിയിലേക്കുള്ള യാത്രയില്‍ അപകടത്തില്‍പ്പെടുകയും മരിക്കുകയും ചെയ്ത നഴ്‌സിങ് വിദ്യാര്‍ത്ഥിനി എഴുതിയ കുറിപ്പ് കണ്ടെത്തി. തന്റെ മരണത്തില്‍ ആര്‍ക്കും ഉത്തരവാദിത്തമില്ലെന്നാണ് പെണ്‍കുട്ടി എഴുതിയ കുറിപ്പില്‍ പറയുന്നത്. ബേത്തൂര്‍പാറ തച്ചാര്‍കുണ്ട് വീട്ടില്‍ പരേതനായ ബാബുവിന്റെ മകള്‍ മഹിമ(20)യാണ് ഇന്നലെ മരിച്ചത്. കാസര്‍കോട്ടെ നുള്ളിപ്പാടിയില്‍ നഴ്‌സിങ് വിദ്യാര്‍ത്ഥിനി ആയികുന്നു മഹിമ

ഇന്നലെ രാവിലെ എട്ട് മണിയോടെയായിരുന്നു സംഭവം. മുറിക്കുിള്ളില്‍ തൂങ്ങിയ നിലയില്‍ മഹിമയെ കണ്ടെത്തുകയായിരുന്നു. ഉടന്‍ തന്നെ സഹോദരന്‍ മഹോഷും അമ്മ വനജയും ചേര്‍ന്ന് മഹിമയെ താഴെയിറക്കി ആശുപത്രിയിലേക്ക് കൊണ്ടുപോയി. ഇതിനിടെ വാഹനം അപകടത്തില്‍പ്പെടുകയായിരുന്നു. ഉടന്‍ തന്നെ പ്രദേശവാസികള്‍ സ്ഥലത്തെത്തുകയും മൂന്ന് പേരെയും കാസര്‍കോട് ചെര്‍ക്കളയിലെ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയും ചെയ്തു. എന്നാല്‍ മഹിമയുടെ ജീവന്‍ രക്ഷിക്കാനായില്ല.

തൂങ്ങിയതാണോ അപകടമാണോ മഹിമയുടെ മരണകാരണമെന്ന് വ്യക്തമായിരുന്നില്ല. പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട് ലഭിച്ച ശേഷം മാത്രമേ ഇക്കാര്യത്തില്‍ വ്യക്തത വരൂ. ആശുപത്രിയിലേക്കുള്ള വഴിയില്‍ മഹിമയ്ക്ക് ജീവനുണ്ടായിരുന്നതായാണ് പുറത്തുവന്ന വിവരം. മഹിമയുടെ അമ്മയും സഹോദരനും ആശുപത്രിയില്‍ ചികിത്സയിലാണ്.

Content Highlights- Police found note wrote by nusing student who trying to kill hersef in kasaragod

To advertise here,contact us